Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വകാര്യ ബസുകളിൽ...

സ്വകാര്യ ബസുകളിൽ വിദ്യാർഥി കൺ​െസഷനില്ലെന്ന് പരാതി ​

text_fields
bookmark_border
പീരുമേട്: ഹൈറേഞ്ചിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് കൺ​െസഷൻ നൽകുന്നില്ലെന്ന്​ പരാതി. കോവിഡ് കാലത്ത് വർധിപ്പിച്ച നിരക്കി​ൻെറ പകുതിയാണ് വാങ്ങുന്നത്. ചില ബസുകളിൽ മുഴുവൻ നിരക്ക്​ നൽകേണ്ടിവരുന്നു. നാമമാത്ര ബസുകളിൽ മാത്രമാണ്​ സർക്കാർ അംഗീകരിച്ച നിരക്ക്​ വാങ്ങുന്നത്​. ഏലപ്പാറ-കുട്ടിക്കാനം, വാഗമൺ-കുമളി റൂട്ടിൽ സർവിസ് നടത്തുന്ന മിക്ക ബസുകളിലും വിദ്യാർഥികളിൽനിന്ന് പകുതി കൂലിയാണ് വാങ്ങുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളും പ്രവർത്തനം നിലച്ച വാഗമൺ തോട്ടത്തിലെയും വേതന വിതരണം നിലച്ച ബഥേൽ തോട്ടത്തിലെ കുട്ടികളുമാണ് അമിതകൂലിയിൽ ഏറെ ക്ലേശിക്കുന്നത്. ബഥേൽ തോട്ടത്തിലെ ഒരു തൊഴിലാളിക്ക് ആഴ്ചയിൽ 600 രൂപ മാത്രമാണ് ചെലവുകാശ് ലഭിക്കുന്നത്. ഒരു കുട്ടിക്ക് പ്രതിദിനം 40 രൂപയോളം ബസ്കൂലി നൽകാൻ മിക്കവർക്കും സാധിക്കുന്നില്ല. സ്വകാര്യ ബസുകളുടെ കുത്തക റൂട്ടിലാണ് അമിതകൂലി പ്രശ്നമാകുന്നത്. കുട്ടിക്കാനം - കുമളി റൂട്ടിൽ കെ.എസ്.ആർ.ടി.സി കൺ​െസഷൻ കാർഡ്‌ വിതരണം ചെയ്തത് വിദ്യാർഥികൾക്ക് ആശ്വാസമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story