Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:28 AM IST Updated On
date_range 6 Dec 2021 5:28 AM ISTതൊടുപുഴ-പുളിയന്മല സംസ്ഥാന പാത തകർന്നു
text_fieldsbookmark_border
കാഞ്ഞാർ: തൊടുപുഴ-പുളിയന്മല സംസ്ഥാനപാത പൊട്ടിപ്പൊളിഞ്ഞ് താറുമാറായി കിടക്കുന്നത് യാത്രക്കാർക്ക് ദുരിതം വിതക്കുന്നു. റോഡും റോഡിൻെറ വശങ്ങളും തകർന്നതിനാൽ ഇതുവഴി യാത്ര അതികഠിനമാണ്. കൊടുംവളവുകളും ഇറക്കവും നിറഞ്ഞ റോഡിൽ കുണ്ടും കുഴികളുംകൂടി ആയതോടെ യാത്രികരുടെ നടുവൊടിക്കുന്ന അവസ്ഥയാണ്. ചെറുതും വലുതുമായ നിരവധി കുഴികളാണ് റോഡിൽ രൂപപ്പെട്ടത്. തകർന്ന റോഡിലൂടെയാണ് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കം ദിനംപ്രതി സഞ്ചരിക്കുന്നത്. എങ്കിൽ തന്നെയും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. നടപടി സ്വീകരിക്കാത്തതിൽ ജനം കടുത്ത അമർഷത്തിലാണ്. കാഞ്ഞാർ മുതലാണ് ഗട്ടറുകളുടെ നീണ്ട നിര തുടങ്ങുന്നത്. കാഞ്ഞാറിൽ നിർമിച്ച പുതിയ കലുങ്കിന് സമീപം വൻ കുഴികളാണ് രൂപപ്പെട്ടത്. കലുങ്കിന് മുകളിൽ വിരിച്ച ടൈലുകളും ടാറിങ്ങും തമ്മിൽ യോജിപ്പിച്ച് ടാർ ചെയ്തിട്ടില്ല. ഇതുമൂലം ദിനംപ്രതി ടാറിങ് പൊട്ടി കുഴി വലുതാകുകയാണ്. ടൈലുകളും ഇളകിത്തെറിച്ചുതുടങ്ങി. കാഞ്ഞാറിലേക്ക് എത്തുന്നതിന് മുമ്പ് ചപ്പാത്തിന് സമീപവും ഇതുതന്നെയാണ് അവസ്ഥ. ഗുരുതിക്കളം മുതൽ ചെറുതോണി വരെ റോഡിൻെറ വശങ്ങളിൽ കോൺക്രീറ്റിങ്ങും വളവുകളിൽ ടൈൽ പാകലും നടക്കുന്നുണ്ട്. പണി പൂർത്തിയാക്കിയ ഇടങ്ങളിൽപോലും ഇളകിത്തെറിച്ചും ഘട്ടറുകൾ രൂപപ്പെട്ടും കിടക്കുകയാണ്. ടൈലുകളും ടാറിങ്ങും തമ്മിൽ യോജിപ്പിച്ച് കോൺക്രീറ്റ് ചെയ്താൽ മാത്രമേ ടൈൽ ഇളകാതെ കിടക്കുകയുള്ളൂ. എന്നാൽ, ഇവിടങ്ങളിൽ ഒരിടത്തും അത്തരത്തിൽ കോൺക്രീറ്റിങ് നടത്തിയിട്ടില്ല. വലിയ ലോഡുകളും മറ്റുമായി കയറ്റംകയറി എത്തുന്ന ചരക്ക് വാഹനങ്ങൾക്കാണ് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. വശങ്ങളിൽ കുഴി രൂപപ്പെട്ട് റോഡിൻെറ വീതികുറഞ്ഞതുമൂലം രണ്ട് വലിയ വാഹനങ്ങൾക്ക് ഒരേസമയം പല സ്ഥലങ്ങളിലും കടന്നുപോകാൻ വലിയ പ്രയാസമാണ്. മുൻ കാലങ്ങളിൽ റോഡിലേക്ക് വളർന്നുനിൽക്കുന്ന പുല്ലും മരശിഖരങ്ങളും വെട്ടിമാറ്റുന്ന പതിവ് ഉണ്ടായിരുന്നു. അത് നിലച്ചതോടെ ഡ്രൈവർമാരുടെ കാഴ്ച മറയുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ആയിരക്കണക്കിന് വിനോദസഞ്ചാരികളും വിവിധ വകുപ്പ് മേലധികാരികളും ദിനംപ്രതി സഞ്ചരിക്കുന്ന ജില്ല ആസ്ഥാന റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. ----- tdl mltm1 ശരിയായി ടൈൽ പാകാത്തതിനെത്തുടർന്ന് കാഞ്ഞാറിൽ നിർമിച്ച ചപ്പാത്തിൽ രൂപപ്പെട്ട കുഴി tdl mltm 2 ഗുരുതിക്കളത്തിന് സമീപം ടൈലുകൾ ഇളകിത്തെറിച്ച് കിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
