Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസഞ്ചാരികളെ രസിപ്പിച്ച്...

സഞ്ചാരികളെ രസിപ്പിച്ച് മാട്ടുപ്പെട്ടിയിൽ കാട്ടാനകളുടെ നീരാട്ട്

text_fields
bookmark_border
സഞ്ചാരികളെ രസിപ്പിച്ച് മാട്ടുപ്പെട്ടിയിൽ കാട്ടാനകളുടെ നീരാട്ട്
cancel
മൂന്നാർ: മൂന്നാറിലും പരിസരങ്ങളിലും കാട്ടാനകൾ വിഹരിക്കുന്നത് പതിവാണെങ്കിലും ആനക്കുളി കാണാനുള്ള അവസരം അധികം ലഭിക്കാറില്ല. എന്നാൽ, കഴിഞ്ഞദിവസം നൂറുകണക്കിന് വിനോദസഞ്ചാരികൾക്കാണ് ഈ അപൂർവദൃശ്യം കാണാൻ അവസരം ലഭിച്ചത്. മാട്ടുപ്പെട്ടിയിൽ ബോട്ടിങ്ങിനെത്തിയ സഞ്ചാരികളുടെ മുന്നിലാണ് ആനകളുടെ നീരാട്ട് അരങ്ങേറിയത്. ബോട്ടിങ് ലാൻഡിങ്ങിൻെറ എതിർഭാഗത്ത് എത്തിയ കുട്ടിയാന അടക്കമുള്ള സംഘം ജലാശയത്തിൽ നീന്തിത്തുടിക്കുകയായിരുന്നു. അപൂർവ ദൃശ്യം കാണാൻ കഴിഞ്ഞ സന്തോഷത്തിൽ പലരും ഇത് കാമറയിലും പകർത്തി. മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങിയും നീന്തിയും ​െചലവഴിച്ച ശേഷമാണ് ഇവ കാട്ടിലേക്ക് മടങ്ങിയത്. മൂന്നാർ സന്ദർശനത്തിനിടെ ആനകളുടെ നീരാട്ടും നേരിൽ കാണാൻ കഴിഞ്ഞതി​ൻെറ സന്തോഷത്തോടെയാണ് വിനോദസഞ്ചാരികൾ മടങ്ങിയത്. ചിത്രം 1 മാട്ടുപ്പെട്ടി ജലാശയത്തിൽ നീന്തിത്തുടിക്കുന്ന കാട്ടാനക്കൂട്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story