Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 5:30 AM IST Updated On
date_range 5 Dec 2021 5:30 AM ISTപള്ളനാടിനെ വിറപ്പിച്ച് കാട്ടുപോത്ത്; ഭീതിയിൽ നാട്ടുകാർ
text_fieldsbookmark_border
മറയൂർ: മറയൂർ-മൂന്നാർ റോഡിൽ പള്ളനാട്ടിൽ കാട്ടുപോത്ത് ഇറങ്ങുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. ഇവയെ തടയാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. ചന്ദനറിസർവിനോട് ചേർന്നുകിടക്കുന്ന പള്ളനാട് ഗ്രാമത്തിലാണ് കാട്ടുപോത്തുകൾ ഭീതി സൃഷ്ടിക്കുന്നത്. പകലും കാട്ടുപോത്തുകൾ പ്രദേശത്ത് എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ കാട്ടുപോത്ത് മറയൂർ-മൂന്നാർ റോഡിലൂടെ നടന്നുപോയത് യാത്രക്കാരെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തി. മൂന്ന് വർഷം മുമ്പ് വീടിൻെറ മേൽക്കൂരയിൽ കയറിയ കാട്ടുപോത്ത് ഷീറ്റ് പൊട്ടി വീട്ടിനുള്ളിൽ വീണിരുന്നു. വനംവകുപ്പ് അധികൃതരുടെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടുപോത്തിനെ പുറത്തെടുത്തത്. TDL KATTUPOTHU കഴിഞ്ഞ ദിവസം മറയൂർ-മൂന്നാർ റോഡിൽ പകൽകണ്ട കാട്ടുപോത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story