Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാലാവസ്ഥ വ്യതിയാനം;...

കാലാവസ്ഥ വ്യതിയാനം; കാപ്പി കർഷകർ പ്രതിസന്ധിയിൽ

text_fields
bookmark_border
കാലാവസ്ഥ വ്യതിയാനം; കാപ്പി കർഷകർ പ്രതിസന്ധിയിൽ
cancel
അടിമാലി: കാലാവസ്ഥ വ്യതിയാനവും പ്രതികൂല കാലാവസ്ഥയും മൂലം കാപ്പി കർഷകർ പ്രതിസന്ധിയിൽ. ഡിസംബറിൽ മൂപ്പെത്തേണ്ട കാപ്പിക്കുരു സെപ്റ്റംബർ അവസാനത്തോടെ പഴുക്കാൻ തുടങ്ങിയിരുന്നു. ഒരുപോലെ മൂപ്പാവാത്തതിനാൽ ഇത് വിളവെടുക്കാനും സാധിച്ചില്ല. നവംബർ അവസാനത്തോടെ കാപ്പി പൂക്കാനും തുടങ്ങി. പക്ഷികളും അണ്ണാൻപോലുള്ളവയും പഴുത്ത കാപ്പിക്കുരുവി​ൻെറ തൊലി തിന്നുകയാണ്​. കാലം തെറ്റി പെയ്യുന്ന കനത്ത മഴ മൂലം കാപ്പിക്കുരു പറിച്ച് ഉണക്കിയെടുക്കാനും സാധിക്കുന്നില്ല. ചുവട്ടിൽനിന്ന്​ പെറുക്കിയെടുത്താലും ഉണക്കാൻ സാധിക്കില്ല. കാപ്പിക്കുരു വിലക്കുറവും പ്രധാന ഘടകമാണ്. സർക്കാർ താങ്ങുവില പ്രഖ്യാപിക്കുമെന്ന് അറിയിച്ചെങ്കിലും തീരുമാനമായില്ല. റോബസ്​റ്റ കാപ്പി തൊണ്ടന് 75 രൂപയാണ് കിലോക്ക്​ വില. പറിക്കുന്ന സമയത്ത് 67 രൂപയായിരുന്നു. വിലക്കുറവ് കാരണം പല കർഷകരും കാപ്പി വെട്ടിനശിപ്പിച്ച് അവിടെ ഏലം കൃഷി ആരംഭിച്ചിരുന്നു. മേഖലയിൽ ചുരുക്കം ചില കർഷകരാണ് ഇപ്പോൾ കാപ്പി കൃഷി തുടർന്നുകൊണ്ടുപോകുന്നത്. പ്രതികൂല കാലാവസ്ഥയിൽ ഉയർന്നവില ലഭിക്കാതെ ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നാണ് കർഷകർ പറയുന്നത്. idl adi cappy ചിത്രം: വിളവെടുപ്പിനുമുമ്പ് പൂത്തുതുടങ്ങിയ കാപ്പിച്ചെടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story