Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടാങ്കിൽ മാലിന്യം;...

ടാങ്കിൽ മാലിന്യം; ജലവിതരണം മുടങ്ങി

text_fields
bookmark_border
പീരുമേട്: കച്ചേരിക്കുന്നിലെ ജലവിതരണ വകുപ്പി​ൻെറ സംഭരണിയിൽ പ്ലാസ്​റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും കണ്ടെത്തി. പീരുമേട് മേഖലയിൽ ജലവിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് പരിശോധന നടത്തവേയാണ് പ്ലാസ്​റ്റിക്​ മാലിന്യങ്ങൾ കണ്ടെത്തിയത്. ടാങ്കിൽ വെള്ളം സംഭരിച്ചാണ് വിതരണം നടത്തുന്നത്. സംഭരണി നിറഞ്ഞൊഴുകുകയും പൈപ്പുകളിൽ വെള്ളം എത്താതിരിക്കുകയും ചെയ്​തതോടെ സംഭരണി പരിശോധിക്കുകയായിരുന്നു. മാലിന്യങ്ങൾ നീക്കംചെയ്ത് ജലവിതരണം ആരംഭിച്ചു. സാമൂഹികവിരുദ്ധർ സംഭരണിയിൽ പ്ലാസ്​റ്റിക് കുപ്പികളും മറ്റും നിക്ഷേപിച്ചതിനാലാണ്​ ജലവിതരണം തടസ്സപ്പെട്ടതെന്ന് അതോറിറ്റി അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story