Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇത് അപകട സൂചന

ഇത് അപകട സൂചന

text_fields
bookmark_border
ഇത് അപകട സൂചന
cancel
അധികൃതർ അറിയാൻ അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കൂമ്പന്‍പാറ ഭാഗത്ത് സൂചന ബോർഡുകള്‍ കാടുമൂടി. വീതി കുറഞ്ഞ കൊടുംവളവുകള്‍ നിറഞ്ഞ ഭാഗമാണിവിടം. വാഹനമോടിക്കുന്നവര്‍ക്ക് സൂചനബോര്‍ഡുകള്‍ കാണുക പ്രയാസമാണ്​. കൂമ്പന്‍പാറയില്‍ പാതയോരത്ത് സ്ഥാപിച്ച വഴി വിളക്കും കാട് മൂടിക്കഴിഞ്ഞു. നേര്യമംഗലം വനമേഖലയില്‍ പൊന്തക്കാടിനുപുറമെ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഈറ്റയും ചെറുശിഖരങ്ങളും കാഴ്ച മറയ്​ക്കുന്ന അവസ്ഥയുണ്ട്. വലിയ വാഹനങ്ങളുടെ ഗ്ലാസില്‍ ഇവ വന്നിടിക്കുന്നുമുണ്ട്​. ക്രിസ്​മസ്​ - പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളില്‍ മൂന്നാറിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതോടെ ദേശീയപാതയില്‍ തിരക്കേറും. അപകട സാധ്യത കണക്കിലെടുത്ത് കാട് വെട്ടിനീക്കുകയും യാത്ര സുഗമമാക്കുകയും വേണമെന്നാണ് ആവശ്യം. idl adi 2 n h ചിത്രം: സൂചന ബോര്‍ഡുകള്‍ കാടുമൂടിയ നിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story