Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിദ്യാർഥികളുടെ...

വിദ്യാർഥികളുടെ യാത്ര​ക്ലേശം ഗോത്ര സാരഥി പദ്ധതി പുനരാരംഭിക്കുന്നു

text_fields
bookmark_border
തൊടുപുഴ: ജില്ലയിലെ വിദൂര ആദിവാസി മേഖലകളിലെ വിദ്യാർഥികൾ നേരിടുന്ന യാത്ര​ക്ലേശം പരിഹരിക്കാൻ നടപടി. കോവിഡ്​കാലത്ത്​ സ്​കൂളുകൾ അടഞ്ഞുകിടന്നതിനെത്തുടർന്ന്​ നിലച്ചുപോയ ഗോത്ര സാരഥി പദ്ധതി പുനരാരംഭിക്കാൻ പട്ടികവർഗ വികസന വകുപ്പ് അനുമതി നൽകി. ഇതോടെ വിവിധ പ്രദേശങ്ങളിലെ കുട്ടികളുടെ യാത്രക്ലേശത്തിന്​ പരിഹാരമാകും. ഐ.ടി.ഡി.പി ഓഫിസി​ന് കീഴിലും അടിമാലി ട്രൈബൽ ഡെവലപ്​മൻെറ്​ ഓഫിസിന് കീഴിലുമായി 39 സ്​കൂളിലാണ് പദ്ധതിയുള്ളത്​​. കുട്ടികൾക്ക്​ എത്തിച്ചേരാൻ പ്രയാസം നേരിടുന്ന സ്​കൂളുകളാണിവ. ചെറുവാഹനങ്ങളാണ്​​ കുട്ടികളെ സ്​കൂളിലെത്തിക്കാൻ സജ്ജമാക്കുന്നത്​. അടിമാലി, ദേവികുളം പോലുള്ള സ്​കൂളുകളിൽ നൂറുകണക്കിന്​ വിദ്യാർഥികളാണ്​ പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നത്​. കോവിഡിന്​ മുമ്പ്​ പട്ടിക വർഗ വികസന വകുപ്പ്​ പ്രത്യേകം ഫണ്ട്​ അനുവദിച്ചിരുന്നു. ഇതിനിടെ പഞ്ചായത്തുകൾ പദ്ധതി വിഹിതത്തിൽനിന്ന്​ ഫണ്ട്​ ​െചലവഴിച്ച്​ ഗോത്ര സാരഥി പദ്ധതി ആരംഭിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. ​ സ്​കൂളുകൾ അടഞ്ഞുകിടന്നതിനാൽ ഈ സാമ്പത്തിക വർഷം പഞ്ചായത്തുകൾ ഫണ്ട് നീക്കിവെക്കാത്തത്​ പ്രതിസന്ധിക്കിടയാക്കി​. സ്​കൂൾ തുറ​ന്നതോടെ വിദ്യാർഥികൾക്ക്​ യാത്രക്ലേശം നേരിട്ടു. വനപാതയിലൂടെ കിലോമീറ്ററു​കളോളം കാൽനടയായും മറ്റും സഞ്ചരിച്ചാണ് പല ആദിവാസിമേലകളി​െലയും കുട്ടികൾ സ്​കൂളിലെത്തിയിരുന്നത്​. പലയിടങ്ങളിലും ബസ്​ സർവിസ് ഇല്ലാത്തതിനാൽ ജീപ്പും ഓട്ടോയുമാണ് ആകെ ആശ്രയം. ഇത്​ യാത്രക്കൂലി ഇനത്തിൽ വലിയ ബാധ്യതയുണ്ടാക്കി. പല രക്ഷിതാക്കളും കുട്ടികളെ സ്​കൂളിൽ വിടാത്ത സാഹചര്യവുമുണ്ടായി. ഡിസംബറിന്​ ​ശേഷം പഞ്ചായത്തുകളോട്​ പ്രോജക്​ട്​ നൽകാൻ നിർദേശിച്ചതായി പഞ്ചായത്ത്​ ഡെപ്യൂട്ടി ഡയറക്​ടർ പറഞ്ഞു​. കൂടുതൽ ഗതാഗത ബുദ്ധിമുട്ട്​ നേരിടുന്ന സ്​കൂളുകളിലാണ് ​ ഇപ്പോൾ ഫണ്ട്​ നൽകിയിട്ടുള്ളതെന്ന്​ ഐ.ടി.ഡി.പി ഓഫിസർ കെ.എസ്.​ ശ്രീരേഖയും 'മാധ്യമ'ത്തോട്​ പറഞ്ഞു​. ​TDL NEWS CUTTING
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story