Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതെരഞ്ഞെടുപ്പുചൂടിൽ...

തെരഞ്ഞെടുപ്പുചൂടിൽ ഇടലിപ്പാറക്കുടിയും കുരിശുംപടിയും

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ ഇടമലക്കുടി, രാജാക്കാട് ഗ്രാമപഞ്ചായത്തുകളിലെ രണ്ട് വാര്‍ഡ്​ (രണ്ട് പഞ്ചായത്തിലെയും വാര്‍ഡ് ഒമ്പത്) തെരഞ്ഞെടുപ്പുചൂടിലേക്ക്​​. നിലവി​െല ഒഴിവ് നികത്തുന്നതിന്​ ഏഴിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. മുന്നൊരുക്കം പൂര്‍ത്തിയായതായി ജില്ല വരണാധികാരികൂടിയായ കലക്​ടർ ഷീബ ജോർജ്​ അറിയിച്ചു. ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ (വാര്‍ഡ് ഒമ്പത് വടക്കേ ഇടലിപ്പാറക്കുടി) ഒരുബൂത്തും രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ (വാര്‍ഡ് ഒമ്പത് കുരിശുംപടി) രണ്ട് ബൂത്തും ഉള്‍പ്പെടെ ആകെ മൂന്ന് ബൂത്താണ് വോട്ടെടുപ്പിന്​ സജ്ജീകരിച്ചത്. വടക്കേ ഇടലിപ്പാറക്കുടിയുടെ വോട്ടെണ്ണല്‍ ദേവികുളം ബ്ലോക്ക് ഡെവലപ്മൻെറ്​ ഓഫിസ് കോണ്‍ഫറന്‍സ് ഹാളിലും രാജാക്കാട് കുരിശുംപടി വാർഡിലെ വോട്ടെണ്ണല്‍ രാജാക്കാട് ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലും എട്ടിന് രാവിലെ 10 മുതല്‍ ആരംഭിക്കും. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഒമ്പതാം വാർഡ്​ അംഗമായിരുന്ന സി.പി.എമ്മിലെ ഉത്തമ്മ ചിന്നസ്വാമിയുടെ മരണത്തെത്തുടർന്നാണ്​ ഉപതെരഞ്ഞെടുപ്പ്​ വേണ്ടിവന്നത്​. യു.ഡി.എഫിനാണ്​ പഞ്ചായത്ത്​ ഭരണം​. രാജാക്കാട്​ പഞ്ചായത്ത്​ ഒമ്പതാം വാർഡ്​ അംഗമായിരുന്ന കോൺഗ്രസിലെ റെജി പനച്ചിക്കലി​ൻെറ നിര്യാണത്തെത്തുടർന്നാണ്​ ഉപതെരഞ്ഞെടുപ്പ്​. എൽ.ഡി.എഫാണ്​ പഞ്ചായത്ത്​ ഭരിക്കുന്നത്​. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയി​​െല സര്‍ക്കാര്‍-അർധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലോക്കല്‍ ബോഡീസ്, സ്​റ്റാറ്റ്യൂട്ടറി ബോഡീസ്, കോര്‍പറേഷന്‍ സ്ഥാപനങ്ങള്‍ എന്നിവക്ക് കലക്ടര്‍ അന്നേദിവസം അവധി പ്രഖ്യാപിച്ചു. അഞ്ചിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന ഏഴിന് വൈകീട്ട് ആറ് വരെ സമ്പൂർണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്​. ........................ അപേക്ഷ ക്ഷണിച്ചു ഇടുക്കി: ജില്ലയിലെ പ്രാദേശിക വികസന പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതികമികവും മെച്ചപ്പെടുത്താനും വിശദ പദ്ധതി റിപ്പോര്‍ട്ടുകള്‍, പഠന റിപ്പോര്‍ട്ടുകള്‍ എന്നിവ തയാറാക്കുന്നതിനുമായി രൂപവത്കരിച്ച ജില്ല റിസോഴ്സ് സൻെററി​​ൻെറ ഭാഗമായി പ്രവര്‍ത്തിക്കാന്‍ താൽപര്യമുള്ള പ്രഫഷനലുകള്‍, വിദഗ്​ധർ, അക്കാദമിക ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബയോ​േഡറ്റ അല്ലെങ്കില്‍ സ്ഥാപനത്തിൻെറ പ്രഫൈല്‍ ഡിസംബര്‍ 10നകം ജില്ല പ്ലാനിങ് ഓഫിസില്‍ നല്‍കണം. ഇ-മെയില്‍: dpoidk@gmail.com, വിലാസം -ജില്ല പ്ലാനിങ്​ ഓഫിസ്, ജില്ല ആസൂത്രണ സമിതി സെക്ര​േട്ടറിയറ്റ് ബില്‍ഡിങ്​, സിവില്‍ സ്​റ്റേഷന്‍, കുയിലിമല, ഇടുക്കി, പിന്‍:685603, ഫോണ്‍- 04862 233010.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story