Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊടുപുഴ...

തൊടുപുഴ മാസ്​റ്റർപ്ലാൻ മരവിപ്പിക്കില്ല

text_fields
bookmark_border
തൊടുപുഴ: നഗരസഭയുടെ വിവാദമായ കരട്​ മാസ്​റ്റർപ്ലാന്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ കൊണ്ടുവന്ന പ്രമേയം വെള്ളിയാഴ്​ച ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗം വോട്ടിനിട്ട് തള്ളി. മരവിപ്പിക്കേണ്ടതില്ലെന്നും ഭേദഗതി മതിയെന്നും കൗണ്‍സില്‍ തീരുമാനിച്ചു. 12നെതിരെ 19 വോട്ടിനാണ് പ്രമേയം തള്ളിയത്. എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ പ്രമേയത്തെ എതിർത്തപ്പോൾ വിഷയം ചര്‍ച്ച ചെയ്ത് വോട്ടിനിടുകയായിരുന്നു. നിലവിലെ കരട്​ മാസ്​റ്റർ പ്ലാൻ മരവിപ്പിച്ചശേഷം ഭേദഗതികളോടെ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു​ യു.ഡി.എഫ്​ പ്രമേയം​. പറവൂർ നഗരസഭയിലെ കരട്​ മാസ്​റ്റർപ്ലാൻ മരവിപ്പിച്ച നടപടി ഇവിടെയും മാതൃകയാക്കണമെന്നായിരുന്നു യു.ഡി.എഫ്​ നിലപാട്​. അന്തിമ മാസ്​റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിക്കുന്നതുവരെ നിര്‍മാണം വിലക്കുന്ന തീരുമാനമാണ് നഗരസഭയു​േടതെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാരായ ജോസഫ് ജോണ്‍, കെ. ദീപക്, എം.എ. കരീം എന്നിവര്‍ ചൂണ്ടിക്കാട്ടി. എന്നാൽ, മരവിപ്പിക്കേണ്ടതില്ലെന്നും ഭേദഗതി ചെയ്​താൽ മതിയെന്നും എൽ.ഡി.എഫ്​, ബി.ജെ.പി കൗൺസിലർമാർ വാദിച്ചു. പുതിയ നിർമാണങ്ങൾ ഉണ്ടാകുമെന്നതിനാൽ മരവിപ്പിക്കുന്നത്​ അംഗീകരിക്കാനാവില്ലെന്ന്​ എൽ.ഡി.എഫ്​ പക്ഷത്തെ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, വൈസ് ചെയര്‍പേഴ്‌സൻ ജെസി ജോണി, മുന്‍ ചെയര്‍പേഴ്‌സൻ ജെസി ആൻറണി, ടി.ജെ. മാത്യു, മുഹമ്മദ് അഫ്‌സല്‍, ബി.ജെ.പി അംഗങ്ങളായ ടി.എസ്. രാജന്‍, സി. ജിതേഷ് എന്നിവർ പറഞ്ഞു. തുടർന്നാണ്​ ​പ്രമേയം വോട്ടിനിടാൻ തീരുമാനിച്ചത്​. മാസ്​റ്റർപ്ലാൻ മലയാളത്തിൽ പ്രസിദ്ധീകരിക്കുമെന്നും പൊതുജനങ്ങളുടെ എല്ലാവിധ ആശങ്കകളും വാർഡ്തലങ്ങളിൽ യോഗം വിളിച്ചുചേർത്ത്​ പരിഹരിക്കുമെന്നും ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. ജില്ല ടൗൺ പ്ലാനറും യോഗത്തിൽ സന്നിഹിതനായി. ചിത്രം TDL105 Council : മാസ്​റ്റർപ്ലാൻ വിഷയം ചർച്ച ചെയ്യാൻ ചേർന്ന തൊടുപുഴ നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തമ്മിലുണ്ടായ വാദപ്രതിവാദം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story