Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസിന്തറ്റിക്...

സിന്തറ്റിക് സ്‌റ്റേഡിയം കായികമന്ത്രി സന്ദര്‍ശിക്കും

text_fields
bookmark_border
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് നിർമാണം പുരോഗമിക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് സ്‌റ്റേഡിയത്തിൻെറ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കായികമന്ത്രി വി. അബ്​ദുറഹ്​മാൻ തിങ്കളാഴ്ച ഉച്ചക്ക്​ 12ന്​ എത്തും. പ്രോജക്​ട്​ എൻജിനീയര്‍മാരുടെ വിദഗ്ധസംഘം മാസങ്ങള്‍ക്കുമുമ്പ് നെടുങ്കണ്ടത്തെത്തിയിരുന്നു. 400 മീ. സിന്തറ്റിക് ട്രാക് നിര്‍മാണംകൂടി പൂര്‍ത്തിയായാൽ മാസങ്ങള്‍ക്കുള്ളില്‍ സ്‌റ്റേഡിയം യാഥാർഥ്യമാകും. ഫുട്‌ബാള്‍ ൈമതാനം, സിന്തറ്റിക് ട്രാക്ക്്്, ബാസ്‌കറ്റ്‌ബാള്‍ കോര്‍ട്ട്്്്, ഓടകള്‍ എന്നിവയുടെ നിർമാണമാണ് പൂര്‍ത്തിയാകാനുള്ളത്. ഫ്ലഡ്്‌ലിറ്റ് സംവിധാനത്തോടെ ഏത് മത്സരത്തിനും യോജിച്ച രീതിയിലാണ് സ്​റ്റേഡിയം ക്രമീകരിക്കുന്നത്​. പത്തുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം മുൻമന്ത്രി എം.എം. മണിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം സ്്‌റ്റേഡിയം നിര്‍മാണം പുനരാരംഭിച്ചത്. അഞ്ച്​ സര്‍ക്കാര്‍ വകുപ്പുകളുടെ പക്കലായിരുന്ന ആറേക്കര്‍ സ്ഥലം സ്‌റ്റേഡിയത്തിനായി ഏറ്റെടുത്ത് പഞ്ചായത്തിന് കൈമാറുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story