Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:30 AM IST Updated On
date_range 4 Dec 2021 5:30 AM ISTവനംവകുപ്പിെൻറ ജണ്ടയിടൽ; പ്രതിഷേധവുമായി തൊഴിലാളികൾ
text_fieldsbookmark_border
വനംവകുപ്പിൻെറ ജണ്ടയിടൽ; പ്രതിഷേധവുമായി തൊഴിലാളികൾ മൂന്നാർ: ചിന്നക്കനാൽ മേഖലയിലെ വനഭൂമി ജണ്ടയിട്ട് തിരിക്കുന്നതിൽ എതിർപ്പുമായി തൊഴിലാളികൾ. കൊളുക്കുമലക്ക് അടുത്തുള്ള നാഗമല ഭാഗത്താണ് എതിർപ്പ് ഉയരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വനപാലകർ വനാതിർത്തി നിർണയിച്ച് ജണ്ട സ്ഥാപിച്ചതാണ് പ്രതിഷേധ കാരണം. അമ്പതോളം തൊഴിലാളികൾ താമസിക്കുന്ന ഭൂമി വനാതിർത്തിക്കുള്ളിലായെന്നാണ് ആക്ഷേപം. ആരാധനാലയങ്ങളും നഷ്ടപ്പെട്ടതായി ഇവർ പറയുന്നു. തങ്ങൾ നിരവധി വർഷങ്ങളായി ഇവിടെ താമസിക്കുന്നവരാണെന്ന് തൊഴിലാളികൾ അവകാശപ്പെടുന്നു. അതേസമയം, വനപാലകർ അതിർത്തിനിർണയം തുടരുകയാണ്. കൊളുക്കുമല, നാഗമല മേഖലകളിൽ വരയാടും ആനകളും വിഹരിക്കുന്ന പ്രദേശമാണ് ജണ്ടയിട്ട് തിരിക്കുന്നതെന്നാണ് വനം വകുപ്പിൻെറ നിലപാട്. ചിത്രം 1 വനം വകുപ്പ് സ്ഥാപിച്ച ജണ്ടയുടെ സമീപം തൊഴിലാളികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
