Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:28 AM IST Updated On
date_range 4 Dec 2021 5:28 AM ISTഇടുക്കിയിലെ ഭൂപ്രശ്നത്തിന് ഉത്തരവാദി പിണറായി സർക്കാർ ^വി.ഡി. സതീശൻ
text_fieldsbookmark_border
ഇടുക്കിയിലെ ഭൂപ്രശ്നത്തിന് ഉത്തരവാദി പിണറായി സർക്കാർ -വി.ഡി. സതീശൻ തൊടുപുഴ: സാധാരണക്കാരായ കർഷകരെ ബുദ്ധിമുട്ടിക്കുന്ന ഉത്തരവുകൾ ഇറക്കിയ പിണറായി സർക്കാറാണ് ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ഉത്തരവാദിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജില്ലയിലെ പട്ടയ പ്രശ്നങ്ങളടക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇതിന് മുന്നോടിയായി ഡിസംബർ മൂന്നാം വാരത്തിൽ വിപുലമായ സമരപ്രഖ്യാപന കൺവെൻഷൻ നടത്തുമെന്നും ഇടുക്കി പ്രസ്ക്ലബിൻെറ 'മുഖാമുഖം' പരിപാടിയിൽ അദ്ദേഹം അറിയിച്ചു. പട്ടയവുമായി ബന്ധപ്പെട്ട് വിചിത്ര ഉത്തരവുകളാണ് ഒന്നാം പിണറായി സർക്കാർ പുറപ്പെടുവിച്ചത്. ഇതോടെ സാധാരണക്കാർക്ക് വീടുവെക്കാൻ പോലും പറ്റാത്ത സാഹചര്യമായി. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ സർക്കാർ അവഗണന തുടരുകയാണ്. പാരിസ്ഥിതിക സന്തുലിതത്വം തകർക്കാതെ കർഷകന് അവൻെറ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. പട്ടയപ്രശ്നം പരിഹരിക്കുന്നതിന് വ്യക്തമായ കർമപദ്ധതി സമരപ്രഖ്യാപന കൺവെൻഷനിൽ അവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. പ്രസ് ക്ലബ് പ്രസിഡൻറ് എം.എൻ. സുരേഷ് സ്വാഗതവും സെക്രട്ടറി വിനോദ് കണ്ണോളി നന്ദിയും പറഞ്ഞു. മാസ്റ്റർ പ്ലാൻ: ജനകീയ സഭ ഇന്ന് തൊടുപുഴ: നഗരസഭയുടെ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ട്രാക് സംഘടിപ്പിക്കുന്ന ജനകീയസഭ ശനിയാഴ്ച വൈകീട്ട് മൂന്നിന് വെങ്ങല്ലൂർ നാലുവരിപ്പാതയിലെ കാഡ്സ് വില്ലേജ് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ സനീഷ് ജോർജ് തുടങ്ങിയവർ പെങ്കടുക്കും. എം.കോം സീറ്റ് ഒഴിവ് തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളജിൽ എം.കോമിൽ സീറ്റ് ഒഴിവുണ്ട്. വിദ്യാർഥികൾ കോളജ് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 8281210209.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story