Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:28 AM IST Updated On
date_range 4 Dec 2021 5:28 AM ISTപഠ്ന ലിഖ്ന അഭിയാൻ: പദ്ധതികൾ ആവിഷ്കരിച്ചു
text_fieldsbookmark_border
കട്ടപ്പന: ജില്ലയിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത സാക്ഷരത പദ്ധതിയായ പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എസ്.ടി, എസ്.സി പ്രമോട്ടർമാരുടെ യോഗം ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ പി.വൈ. സുനീഷ് ഉദ്ഘാടനം ചെയ്തു. സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.എം. അബ്്ദുൽ കരീം അധ്യക്ഷതവഹിച്ചു. ഇടുക്കി, നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് ബ്ലോക്കുകളിലെ എസ്.ടി, എസ്.സി പ്രമോട്ടർമാർ പങ്കെടുത്തു. സാക്ഷരത മിഷൻ ജില്ല അസി. കോഓഡിനേറ്റർ ജെമിനി ജോസഫ് സ്വാഗതവും കട്ടപ്പന നഗരസഭ പ്രേരക് കെ.എ. ഗീതമ്മ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
