Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:28 AM IST Updated On
date_range 4 Dec 2021 5:28 AM ISTസർക്കാർ അവഗണനക്ക് സാക്ഷ്യം; പട്ടയക്കുടി-മീനൊളിയാൻപാറ റോഡ്
text_fieldsbookmark_border
ചെറുതോണി: കാൽനടപോലും പറ്റാത്ത രീതിയിൽ മിനുളിയാൽ പാറ-എസ്.ടി കോളനിപ്പടി റോഡ്. അരനൂറ്റാണ്ട് പഴക്കമുള്ള റോഡിനോട് മാറിവരുന്ന സർക്കാറുകൾ അവഗണന കാട്ടുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. 200ഓളം ആദിവാസി കുടുബങ്ങൾ അധിവസിക്കുന്ന പട്ടയക്കുടിയിൽ സഞ്ചാരയോഗ്യമായ റോഡിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മീനൊളിയാൻ പാറയിൽ എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡുകൂടിയാണിത്. നിരവധി കിടപ്പുരോഗികൾ ഉള്ള ഇവിടെ ഗതാഗതം നിലച്ചതോടെ തലച്ചുമടായി രണ്ടുകിലോമീറ്റർ ദൂരം സഞ്ചരിച്ച് പട്ടയക്കുടിയിലോ ആനക്കുഴിയിലോ എത്തിച്ച് വേണം രോഗികളെ അശുപത്രിയിൽ എത്തിക്കാൻ. അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കി യാത്രദുരിതം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ 1 തകർന്ന പട്ടയക്കുട്ടി റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
