Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:28 AM IST Updated On
date_range 4 Dec 2021 5:28 AM ISTപണിയെടുക്കാൻ ഈറ്റയെവിടെ? തൊഴിലാളികൾക്ക് പട്ടിണി സർക്കാർ വക
text_fieldsbookmark_border
P/4 lead.. അടിമാലി: ബാംബൂ കോർപറേഷൻെറ തൊഴിലാളി വിരുദ്ധ സമീപനവും വനംവകുപ്പിൻെറ ഈറ്റ ശേഖരണത്തിലെ നിയന്ത്രണവുംമൂലം ഈറ്റ തൊഴിലാളികള്‍ പട്ടിണിയിലേക്ക്. ഒരുമാസം മുമ്പ് തുടങ്ങേണ്ട ഈറ്റശേഖരണം ഇനിയും തുടങ്ങിയിട്ടില്ല. ഇതോടെ ആദിവാസികളടക്കം തൊഴിലാളികള്‍ പട്ടിണിയിലാണ്. രണ്ട് തവണ വനം മന്ത്രിയുമായി ചര്‍ച്ച നടന്നിരുന്നു. നവംബര്‍ 30ന് മുമ്പ് തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചു. കേന്ദ്രനിയമവും മറ്റും ഉയര്‍ത്തി കാട്ടിയാണ് വനംവകുപ്പ് ഈറ്റശേഖരണത്തിന് തടസ്സം നില്‍ക്കുന്നത്. അടിമാലി, നേര്യമംഗലം, മാങ്കുളം റേഞ്ചുകളിലായി 1500 സ്ഥിരം തൊഴിലാളികളും ഇതിൻെറ ഇരട്ടിയോളം പേര്‍ അല്ലാതെയും തൊഴില്‍ ചെയ്യുന്ന മേഖലയാണ് ഈറ്റ ശേഖരണം. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിൻറ്(എച്ച്.എന്‍.എല്‍) പ്രവര്‍ത്തനം നിലച്ചതോടെ 12 മാസവും നടന്നിരുന്ന ഈറ്റശേഖരണം വര്‍ഷത്തില്‍ മൂന്നോ നാലോ മാസമായി ചുരുങ്ങി. ഇതാകെട്ട കര്‍ശനമായ നിയന്ത്രണത്തിലൂടെ മാത്രമാണ്. നെയ്ത്തും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ടാണ് ബാംബൂ കോര്‍പറേഷന്‍ ഈറ്റ ശേഖരിക്കുന്നത്. ഈ വര്‍ഷം ഈറ്റശേഖരണം നിലച്ചതോടെ എറണാകുളം, ഇടുക്കി ജില്ലകളിലെ ഭൂരിപക്ഷം ഈറ്റ നെയ്ത്ത് തൊഴിലാളികളും പ്രതിസന്ധിയിലാണ്. ആദിവാസികളും മറ്റ് പിന്നാക്ക വിഭാഗക്കാരുമാണ് ഈ മേഖലയിലെ കൂടുതല്‍ തൊഴിലാളികളും. നെയ്ത്ത് തൊഴിലാളികള്‍ക്ക് സ്വന്തമായി വനത്തില്‍പോയി ഈറ്റ ശേഖരിക്കാനും അവസരമില്ല. ഇതോടെ ഈ തൊഴില്‍ നിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥയാണ്. പനമ്പ്, മുറം, കുട്ട, വട്ടി തുടങ്ങി ഈറ്റ ഉൽപന്നങ്ങല്‍ കൊണ്ട് ഉപജീവനമാര്‍ഗം കണ്ടെത്തിയവര്‍ ഇപ്പോള്‍ മേഖല പൂര്‍ണമായി ഉപേക്ഷിച്ചു. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് അടിമാലി പഞ്ചായത്തിലെ ചാറ്റുപാറ, മച്ചിപ്ലാവ് മേഖലയില്‍ തമിഴ് വംശജര്‍ മാത്രമാണ് ഈ മേഖലയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. ഇവര്‍ക്കും ഈറ്റ ലഭ്യമാകാത്ത സാഹചര്യമാണ്. നേരത്തേ ബാംബൂ കോര്‍പറേഷന്‍ ജില്ലയിലെ നിരവധി ഡിപ്പോ- സബ് ഡിപ്പോ വഴി ആവശ്യത്തിന് ഈറ്റ ജില്ലയിലെ പരമ്പരാഗത നെയ്ത്ത് തൊഴിലാളികള്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇവരും ഇപ്പോള്‍ തിരിഞ്ഞ് നോക്കാതായി. എപ്പോഴും അപകടം പതിയിരിക്കുന്ന ഈറ്റവെട്ട് മേഖലയില്‍ തൊഴില്‍ കുറഞ്ഞു. ആദിവാസികളാണ് പ്രധാനമായും ഈറ്റവെട്ടുന്നത്. ഇവരെ ചൂഷണം ചെയ്യുന്ന സംഘങ്ങളും സജീവം. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ചാണ്ടി പി. അലക്‌സാണ്ടര്‍ പറഞ്ഞു. idl adi 1 eeta ചിത്രം - ഈറ്റ നെയ്ത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
