Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒാർമത്താളിലുണ്ട്​,...

ഒാർമത്താളിലുണ്ട്​, ആനുകാലികങ്ങളുടെ ആ വസന്തകാലം

text_fields
bookmark_border
ഈ വഴിയിൽ അരനൂറ്റാണ്ട്​ (ലോക്കൽ പേജ്​ കോളം) സി.എം. ഹുസൈൻ തൊടുപുഴ: ആനുകാലികങ്ങൾ വാങ്ങാൻ ബുക്​സ്​റ്റാളിന്​ മുന്നിൽ ആളുകൾ ക്യൂ നിന്ന കാലമുണ്ടായിരുന്നു. ഓരോ പ്രസിദ്ധീകരണവും ഇറങ്ങുന്ന ദിവസം കാത്തിരിക്കുകയായിരുന്നു അവർ. ജനപ്രിയ വാരികകൾ വരുന്ന അന്നുതന്നെ വിറ്റു പോകും. കച്ചവടക്കാർ തലേന്നുതന്നെ പണമടച്ച്​ ടോക്കൻ വാങ്ങിവെ​ക്കും... അര നൂറ്റാണ്ടിലധികമായി തൊടുപുഴയിൽ ബുക്​സ്​റ്റാൾ നടത്തുന്ന കെ.എൻ. രവീന്ദ്രൻപിള്ള(കെ.എൻ.ജി. രവി) ഒാർക്കുന്നു. കാലം മാറി. ഇലക്​ട്രോണിക്​സ്​ മാധ്യമങ്ങളുടെ വരവോടെ അച്ചടി മാധ്യമങ്ങളുടെ പ്രതാപം കുറഞ്ഞെന്നാണ്​ രവിയുടെ അഭിപ്രായം. ചില കോട്ടയം വാരികകൾ ആഴ്​ചയിൽ 25,000 കോപ്പിവരെ വിറ്റ ചരിത്രമുണ്ട്​. ഒരു വാരിക ജില്ലയിൽ ഏറ്റവും കൂടുതൽ വിൽപന നടത്തിയതിന്​ പ്രസാധനാലയം സംഘടിപ്പിച്ച ഡൽഹി ടൂറിൽ ഇടവും ലഭിച്ചു. പൈങ്കിളി വാരികകൾ എന്ന്​ പിന്നീട്​ അറിയപ്പെട്ട മാഗസിനുകളാണ്​ അധികവും വിറ്റു പോയിരുന്നത്​. പിൽക്കാലത്ത്​ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പ്രചാരം ക്ഷയിച്ചു. പലതും പൂട്ടിപ്പോയി. 80കളിൽ വലിയ പ്രചാരം നേടിയ പ്രസിദ്ധീകരണങ്ങളായിരുന്നു ബാലമാസികകൾ. അതിൽ മിക്കതും പൂട്ടി. പത്രങ്ങളുമായി ബന്ധപ്പെട്ട്​ ഇറങ്ങുന്ന ചിലത്​ നടക്കുന്നുണ്ട്​ എന്ന്​ മാത്രം. ഗൗരവ വായന ലക്ഷ്യം​െവക്കുന്ന വാരികകൾക്കും മാസികകൾക്കും ധാരാളം വായനക്കാർ പണ്ടേ ഉണ്ടായിരുന്നു. പ്രചാരം കുറവായിരുന്നെങ്കിലും കാലത്തെ അതിജീവിച്ചത്​ അത്തരം പ്രസിദ്ധീകരണങ്ങളാണ്​. സിനിമ മാസികകളും വാരികകളും സിനിമ പാട്ടുപുസ്​തകങ്ങകളും മറ്റും വലിയ തോതിൽ വിറ്റുപോയിരുന്നതായും രവി പറയുന്നു. 1940കളിൽ ​സഹോദരൻ കെ.എൻ. ഗോപാലപിള്ള കെ.എൻ.ജി ബുക്​സ്​റ്റാൾ എന്ന പേരിൽ ആരംഭിച്ച സ്ഥാപനം 1966ൽ രവീന്ദ്രൻ പിള്ള ഏറ്റെടുക്കുകയായിരുന്നു. തൊടുപുഴ -മുവാറ്റുപഴ റോഡിൽ മുമ്പ്​ പ്രവർത്തിച്ചിരുന്ന ശ്രീകൃഷ്​ണ തിയറ്ററിന്​ എതിർവശത്തായിരുന്നു​ 25 വർഷം മുമ്പ്​ വരെ ബുക്​സ്​റ്റാൾ​. പിന്നീട്​ റോട്ടറി ജങ്​​ഷനിലേക്ക്​ മാറി. അച്ചടി ​ആനുകാലികങ്ങളുടെ നല്ലകാലം വായനയുടെ വസന്തകാലം കൂടിയായിരുന്നെന്ന്​ രവി ഓർക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും 60 വർഷത്തോളമായി തൊടുപഴക്ക്​ വായനയുടെ രുചിമേളം ഒരുക്കുന്ന രവീന്ദ്രൻ പിള്ളക്ക്​(കെ.എൻ.ജി. രവി) നിരാശയില്ല. അച്ചടി വായനയുടെ വസന്തം ഇനിയും തിരിച്ചുവരുമെന്ന്​ അക്ഷരങ്ങളുടെ ഈ കൂട്ടുകാരൻ വിശ്വസിക്കുന്നു. മുമ്പ്​ തൊടുപുഴക്കാരനായ രവി ഇപ്പോൾ മുവാറ്റുപുഴ ആനിക്കാടാണ്​ താമസം. ഭാര്യ: ഗിരിജ. മൂന്ന്​ ആണും രണ്ട്​ പെണ്ണുമായി അഞ്ച്​ മക്കൾ. ചിത്രം TDL KNG Ravi: രവി ത​ൻെറ ബുക്​സ്​റ്റാളിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story