Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കിയില്‍...

ഇടുക്കിയില്‍ പട്ടിക്കൂട് പോലും നിര്‍മിക്കാനാവാത്ത അവസ്ഥ ^മാര്‍ മാത്യു അറയ്​ക്കല്‍

text_fields
bookmark_border
ഇടുക്കിയില്‍ പട്ടിക്കൂട് പോലും നിര്‍മിക്കാനാവാത്ത അവസ്ഥ  ^മാര്‍ മാത്യു അറയ്​ക്കല്‍
cancel
ഇടുക്കിയില്‍ പട്ടിക്കൂട് പോലും നിര്‍മിക്കാനാവാത്ത അവസ്ഥ -മാര്‍ മാത്യു അറയ്​ക്കല്‍ നെടുങ്കണ്ടം: പട്ടിക്കൂട് പോലും നിര്‍മിക്കാനാവാത്ത നിരോധന നിയമമാണ് ഇടുക്കിയിൽ നിലനില്‍ക്കുന്നതെന്നും ഇത് മാറ്റിയെടുക്കാന്‍ എം.എല്‍.എമാരും എം.പിമാരും ഒന്നിച്ച് മുന്നിട്ടിറങ്ങണമെന്നും കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യഷന്‍ മാര്‍ മാത്യു അറയ്​ക്കല്‍. ജില്ലയിലെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നെടുങ്കണ്ടത്ത്് കര്‍ഷകര്‍ നടത്തിയ ഉപവാസ സത്യഗ്രഹം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി രക്ഷാധികാരി ആര്‍. മണിക്കുട്ടന്‍ അധ്യഷതവഹിച്ചു. എം.എം. മണി എം.എൽ.എ, മുൻ എം.പി. അഡ്വ. ജോയ്‌സ് ജോര്‍ജ്​, സമിതി രക്ഷാധികാരികളായ ആര്‍. മണിക്കുട്ടന്‍, സി.കെ. മോഹനന്‍, മൗലവി മുഹമ്മദ് റഫീഖ് അല്‍കൗസരി സി.പി.ഐ ജില്ല അസി. സെക്രട്ടറി സി.യു. ജോയി, കർഷകസംഘം ജില്ല സെക്രട്ടറി സി.വി വര്‍ഗീസ്, ജോണിക്കുട്ടി ഒഴുകയില്‍, സേനാപതി വേണു, കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡൻറ്​ ജോസ് പാലത്തിനാല്‍, കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​ പ്രഫ. എം.ജെ ജേക്കബ്, മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ എം.എസ് മുഹമ്മദ്, വ്യാപാരി വവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ്​ കെ.എന്‍ ദിവാകരന്‍, ജനറല്‍ സെക്രട്ടറി കെ.പി ഹസന്‍, എന്‍.സി.പി ജില്ല പ്രസിഡൻറ്​ കെ.ടി മൈക്കിള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് സിബി മൂലേപ്പറമ്പില്‍, കേരള ജനപക്ഷം ജില്ല പ്രസിഡൻറ്​ ജോണ്‍സണ്‍ കൊച്ചുപറമ്പില്‍, എച്ച്​.എം.ടി.എ പ്രസിഡൻറ്​ പി.കെ. ഗോപി എന്നിവർ പ​െങ്കടുത്തു. idl ndk ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത്​ നടന്ന ഉപവാസം കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യഷന്‍ മാര്‍ മാത്യൂ അറയ്​ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story