Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകഞ്ചാവ് കടത്ത്​:...

കഞ്ചാവ് കടത്ത്​: പ്രതിക്ക് നാലുവർഷം കഠിനതടവ്​

text_fields
bookmark_border
മുട്ടം: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് നാലുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. രാജാക്കാട് മുല്ലക്കാനം വടക്കേട്ട് വീട്ടിൽ ആൽബിനെയാണ്​ (26) തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജ് ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ്​ അനുഭവിക്കണം. 2015 മേയ് 20നാണ് കേസിനാസ്പദമായ സംഭവം. രാജാക്കാടുനിന്ന്​ കോട്ടയത്തിനുപോയ ബസിൽ 2.2 കിലോ കഞ്ചാവ് കടത്തിയെന്നാണ്​ കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story