Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവെള്ളത്തൂവല്‍...

വെള്ളത്തൂവല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ശുദ്ധജലമില്ല

text_fields
bookmark_border
അടിമാലി: വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ശുദ്ധജലക്ഷാമത്തിന്​ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം. കോവിഡ് കാലത്തെ അടച്ചിടലിന് ശേഷം സ്‌കൂള്‍ തുറന്നെങ്കിലും ശുദ്ധജല ലഭ്യതയുടെ കാര്യത്തില്‍ പ്രതിസന്ധി തുടരുകയാണ്​. നിലവില്‍ സ്‌കൂളിന് സമീപത്തെ കുടുംബത്തിൻെറ സഹായത്തോടെയാണ് വിദ്യാലയത്തില്‍ വെള്ളമെത്തിക്കുന്നത്. വേനല്‍ കനത്താല്‍ ജലക്ഷാമം രൂക്ഷമാകും. ഇൗ സാഹചര്യത്തിൽ താല്‍ക്കാലിക നടപടികളല്ല, ശാശ്വത പരിഹാരമാണ് ഉണ്ടാവേണ്ടതെന്ന്​ പി.ടി.എ ഭാരവാഹികൾ പറയുന്നു. മുമ്പ് ജലനിധിപദ്ധതി വഴി വിദ്യാലയത്തില്‍ വെള്ളം ലഭിച്ചിരുന്നെങ്കിലും പ്രദേശത്ത് റോഡ് നിര്‍മാണവും മറ്റും നടന്ന സാഹചര്യത്തില്‍ കണക്​ഷനും മറ്റും നശിച്ചതോടെ ഈ സംവിധാനത്തിലൂടെ വെള്ളം ലഭിക്കാതായതായും അവർ പറഞ്ഞു. ജലനിധി പദ്ധതി വഴി വീണ്ടും വെള്ളമെത്തിക്കുകയോ സ്‌കൂളിന് സ്വന്തമായൊരു ശുദ്ധജലസ്രോതസ്സ്​ കണ്ടെത്തുകയോ ചെയ്താല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story