Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 5:31 AM IST Updated On
date_range 30 Nov 2021 5:31 AM ISTവാക്‌സിൻ ലഭിക്കുന്നില്ല; ചെയർമാെൻറ നേതൃത്വത്തിൽ പ്രതിഷേധം
text_fieldsbookmark_border
വാക്‌സിൻ ലഭിക്കുന്നില്ല; ചെയർമാൻെറ നേതൃത്വത്തിൽ പ്രതിഷേധം തൊടുപുഴ: നഗരസഭയിൽ ആവശ്യത്തിന് കോവിഡ് വാക്‌സിൻ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ചെയർമാൻെറ നേതൃത്വത്തിൽ കൗൺസിലർമാർ ജില്ല ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. നഗരസഭ ചെയർമാൻ സനീഷ് ജോർജിൻെറയും വൈസ് ചെയർമാൻ ജെസി ജോണിയുടേയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുടർന്ന് കൂടുതൽ ഡോസ് വാക്‌സിൻ ലഭ്യമാക്കാൻ തീരുമാനമുണ്ടായി. നഗരസഭയിൽ കോവിഡ് വാക്‌സിനേഷൻ മന്ദഗതിയിലാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ചെയർമാനും എൽ.ഡി.എഫ് കൗൺസിലർമാരും ആശുപത്രിയിലെത്തിയത്. ജില്ല ആശുപത്രിയിലും പാറക്കടവ് പ്രഥമികാരോഗ്യ കേന്ദ്രത്തിലുമാണ് നഗരസഭയിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ. ഇവിടെ ദിവസം 100വീതം വാക്‌സിൻ മാത്രമാണ് നൽകുന്നത്. ഇത് പര്യാപ്തമല്ല എന്ന് ചെയർമാൻ സുപ്രണ്ടിനെ അറിയിച്ചു. ജീവനക്കാരുടെ കുറവാണ് പ്രശ്‌നമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ, പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാതെ പിരിഞ്ഞുപോകില്ലെന്ന് കൗൺസിലർമാർ നിലപാടെടുത്തു. തുടർന്ന് 250 വാക്‌സിൻ വീതം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story