Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎല്ലക്കല്ലിൽ കാറിന്...

എല്ലക്കല്ലിൽ കാറിന് തീപിടിച്ചു

text_fields
bookmark_border
അടിമാലി: കുഞ്ചിത്തണ്ണിക്ക് സമീപം എല്ലക്കൽ ടൗണിൽ വിനോദസഞ്ചാരികളുടെ കാറിന് തീപിടിച്ചു. ആളപായമില്ല. തിങ്കളാഴ്ച നാ​േലാെടയാണ് സംഭവം. തൃശൂർ അത്താണി സ്വദേശികളായ മൂന്നംഗ സംഘം മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കാണാനെത്തിയതായിരുന്നു. കുരങ്ങുപാറയിലെ റിസോർട്ടിൽ താമസത്തിന് മുറി ബുക്ക് ചെയ്​തിരുന്ന ഇവർ അവിടേക്ക് പോകാൻ എല്ലക്കൽ ടൗണിൽ എത്തിയപ്പോൾ കാറി​ൻെറ മുൻഭാഗത്തുനിന്ന്​ തീയും പുകയും ഉയരുകയായിരുന്നു. ഉടൻ വാഹനം നിർത്തി എല്ലാവരും പുറത്തിറങ്ങി. നാട്ടുകാർ ഓടിക്കൂടി വെള്ളമൊഴിച്ച് തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് കരുതുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story