Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 5:29 AM IST Updated On
date_range 30 Nov 2021 5:29 AM ISTട്രൈബൽ സ്കൂളിനെ തകർക്കാൻ നീക്കമെന്ന് ആക്ഷേപം
text_fieldsbookmark_border
അടിമാലി: സേനാപതി പഞ്ചായത്തിലെ അരിവിളംചാൽ ട്രൈബൽ എൽ.പി സ്കൂളിൻെറ പ്രവർത്തനം തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായി ആരോപണം. സ്കൂൾ വളപ്പിൽ അതിക്രമിച്ചുകയറി കളിസ്ഥലം സ്ഥാപിച്ചിരിക്കുകയാണ്. മുമ്പ് സ്കൂൾ മുറ്റത്ത് ഉണ്ടായിരുന്ന കളിസ്ഥലം കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പി.ടി.എ നേതൃത്വത്തിൽ മാറ്റുകയും ചുറ്റുമതിൽ നിർമിക്കുകയും ചെയ്തിരുന്നു. നിർധന കുടുംബങ്ങളിലെ 120ഓളം കുട്ടികളുടെ ഏക ആശ്രയമാണ് ട്രൈബൽ സ്കൂൾ. സുരക്ഷിതരല്ലെന്ന പേരിൽ പലരും കുട്ടികളെ സ്കൂളിലേക്ക് അയക്കാതെ വന്നതോടെയാണ് പൊതുകളിസ്ഥലം മാറ്റി ചുറ്റുമതിൽ നിർമിച്ച് സുരക്ഷിതമാക്കിയത്. സ്കൂളിനോട് ചേർന്ന് പഞ്ചായത്തിന് കളിസ്ഥലം അനുവദിക്കാൻ സ്ഥലം ഉെണ്ടന്നിരിക്കെയാണ് ഇത്തരത്തിൽ പക്ഷപാതപരമായ നടപടി സ്വീകരിക്കുന്നതെന്നാണ് സ്കൂൾ സംരക്ഷണ സമിതിയുടെ ആക്ഷേപം. അതേസമയം, കളിസ്ഥലം അനുവദിക്കാനുള്ളിടത്ത് റോഡ് നിർമാണ സാമഗ്രികൾ ഇറക്കിയിരിക്കുകയാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. idl adi 2 school ചിത്രം -പഞ്ചായത്ത് പൊതുകളിസ്ഥലം സ്കൂൾ മുറ്റത്ത് സ്ഥാപിച്ചേപ്പാൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
