Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭൂപതിവ് നിയമം ഭേദഗതി...

ഭൂപതിവ് നിയമം ഭേദഗതി ചെയ്യണം –കേരള കോൺഗ്രസ്​

text_fields
bookmark_border
ചെറുതോണി: 1964ലെയും 1993ലെയും ഭൂമിപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന 2019 ഡിസംബർ 17ലെ സർവകക്ഷിയോഗ നിർദേശം എത്രയും വേഗം നടപ്പാക്കണമെന്ന് കേരള കോൺഗ്രസ്​ ഇടുക്കി ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. സർവകക്ഷിയോഗത്തിലും നിയമസഭയിലും കട്ടപ്പനയിലെ പൊതുസമ്മേളനത്തിലും ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. രണ്ടാംതവണ അധികാരത്തിൽ വന്നിട്ടും ഭൂപ്രശ്നങ്ങൾ പരിഹിച്ചിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി. വന്യമൃഗശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയാണ്. വന്യമൃഗശല്യം ഉണ്ടാകുന്ന സ്ഥലങ്ങളിലെല്ലാം സർക്കാറി​ൻെറയും വനംവകുപ്പി​ൻെറയും അടിയന്തര ഇടപെടൽ ഉണ്ടാകണം. വന്യമൃഗശല്യം തടയാൻ യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പാക്കണം. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കുവാൻ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷതവഹിച്ചു. .................... പ്രകൃതി പഠനക്യാമ്പ് സമാപിച്ചു മാങ്കുളം: വനം-വന്യജീവി വകുപ്പ് മാങ്കുളം ഡിവിഷനുമായി ചേർന്ന് യൂത്ത് ഹോസ്​റ്റൽ​ അസോ. സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതി മാങ്കുളം ആനക്കുളത്ത് സംഘടിപ്പിച്ച ദ്വിദ്വിന പ്രകൃതി പഠനക്യാമ്പ് സമാപിച്ചു. എക്കോ ക്ലബ് അംഗങ്ങളായ വിദ്യാർഥികൾക്കായി നടത്തിയ ക്യാമ്പ് ഡിവിഷനൽ ഫോറസ്​റ്റ്​ ഓഫിസർ ജി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ഹോസ്​റ്റൽസ്​​ അസോ. സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ എൻ. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. പഠനക്യമ്പിന് നിർമല കോളജിലെ അസോ. പ്രഫ.ഡോ. ജിജി കെ.ജോസഫ് നേതൃത്വം നൽകി. ആനക്കുളം റേഞ്ച് ഫോറസ്​റ്റ്​ ഓഫിസർ കെ.വി. അജിയുടെ നേതൃത്വത്തിൽ ക്യാമ്പ് അംഗങ്ങൾ ശുചീകരണ പ്രവർത്തനവും പ്ലാസ്​റ്റിക്​ ശേഖരണവും നടത്തി. സമാപന സമ്മേളനത്തിൽ ഡിവിഷനൽ ഫോറസ്​റ്റ്​ ഓഫിസർ ജി. ജയചന്ദ്രൻ സർട്ടിഫിക്കറ്റ് കൈമാറി. മാങ്കുളം റേഞ്ച് ഓഫിസർ ഉദയസൂര്യൻ അധ്യക്ഷതവഹിച്ചു. എക്കോ ക്ലബ് കോഓഡിനേറ്റർ ഡോ. സാജു എബ്രഹാം സ്വാഗതവും ഇടുക്കി യൂത്ത് ഹോസ്​റ്റൽസ്​ അസോ. പ്രസിഡൻറ്​ എൻ. രവീന്ദ്രൻ നന്ദിയും പറഞ്ഞു. ​TDLPADANA CAMP മാങ്കുളം ആനക്കുളത്ത് സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പ് അംഗങ്ങൾ കണ്ണാടിപ്പാറ മലയിൽ ട്രക്കിങ്ങിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story