Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാലിന്യം നിറഞ്ഞ കാപ്പ്...

മാലിന്യം നിറഞ്ഞ കാപ്പ് ചിറ ശുചീകരിച്ചു

text_fields
bookmark_border
മാലിന്യം നിറഞ്ഞ കാപ്പ് ചിറ  ശുചീകരിച്ചു
cancel
കോതമംഗലം: മാലിന്യം നിറഞ്ഞ് പായല്‍ മൂടിയ കാപ്പ് ചിറ ശുചീകരിച്ചു. സി.പി.എം നെല്ലിക്കുഴി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി, ഡി.വൈ.എഫ്.ഐ നെല്ലിക്കുഴി മേഖല കമ്മിറ്റി, ചുവപ്പുകുന്ന് ബ്രാഞ്ച് കമ്മിറ്റി എന്നിവ സംയുക്തമായാണ് ശുചീകരിച്ചത്. നൂറുകണക്കിന് ആളുകള്‍ കുളിക്കാനും ജലസേചനത്തിനുമായി വര്‍ഷങ്ങളായി ഉപയോഗിച്ച​ുവരുന്ന ചിറയാണ് പായല്‍മൂടി മാലിന്യം നിറഞ്ഞത്. പഞ്ചായത്ത് പ്രസിഡൻറ്​ പി.എം. മജീദ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെംബർ റഷീദ സലീം, നെല്ലിക്കുഴി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്‍.പി. അസൈനാർ, ഷാഹിൻ, അരുൺകുമാർ, സി.ഇ. നാസർ, നാസർ കാപ്പുചാലില്‍, ഷാഹിദ ഷംസുദ്ദീന്‍, മൈതീൻ കല്ലറക്കൽ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. EM KMGM 5 Clean കാപ്പുചിറ ശുചികരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story