Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസി.പി.എം സമ്മേളനം...

സി.പി.എം സമ്മേളനം കഴിഞ്ഞ്​ മടങ്ങിയവരെ മർദിച്ചതായി പരാതി

text_fields
bookmark_border
മൂലമറ്റം: സി.പി.എം ഏരിയ സമ്മേളനം കഴിഞ്ഞ്​ മടങ്ങിയ ഡി.വൈ.എഫ്‌.ഐ പ്രവർത്തകരെ മർദിച്ചതായി പരാതി. സംഭവത്തിൽ മൂന്ന്​ ഡി.വൈ.എഫ്‌.ഐക്കാർക്കും ഒരു നാട്ടുകാരനും പരിക്കേറ്റു. ഡി.വൈ.എഫ്‌.ഐ ഏരിയ സെക്രട്ടറി പി.ജെ. രതീഷ്, അല​േൻറാ, ബിനുമോൻ എന്നിവർക്കാണ് പരിക്ക്. പി.ജെ. രതീഷും ബിനുമോനും തൊടുപുഴ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. മൂലമറ്റം സ്വദേശി പ്രണവിനെ പരിക്കുകളോടെ മൂലമറ്റം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച്​ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ മൂലമറ്റം ടൗണിൽ പ്രകടനം നടത്തി. ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രണവിനെ വീണ്ടും മർദിച്ചതായും പറയുന്നു. മൂലമറ്റം ടൗണിൽ പ്രണവ്​ മീൻവ്യാപാരം നടത്തിയിരുന്ന ഷെഡും തകർത്തു. രണ്ട്​ വീടുകളിൽ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്​. ഏരിയ സമ്മേളനത്തിനും ഗാനമേളക്കുംശേഷം പ്രവീണി​ൻെറ കടയിലുണ്ടായ വാക്കേറ്റമാണ് അടിപിടിയിൽ കലാശിച്ചത്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മുട്ടം, കാഞ്ഞാർ സ്​റ്റേഷനുകളിലെ പൊലീസ് മൂലമറ്റം ടൗണിൽ ക്യാമ്പ്​ ചെയ്യുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story