Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടവർ ലൈൻ...

ടവർ ലൈൻ പൊട്ടിവീഴുന്നത് പതിവാകുന്നു

text_fields
bookmark_border
ടവർ ലൈൻ പൊട്ടിവീഴുന്നത് പതിവാകുന്നു
cancel
മൂലമറ്റം: അപകടഭീഷണി ഉയർത്തി ടവർലൈൻ പൊട്ടിവീഴുന്നത് പതിവാകുന്നു. ഞായറാഴ്ച രാവിലെ മൂലമറ്റം ലോവർപെരിയാർ ഒന്നാംനമ്പർ 220 കെ.വി ടവർലൈനിലെ ഒരു കേബിൾ പൊട്ടിവീണു. ഇളംദേശത്ത് കോഴിഫാമിനും വൈദ്യുതി ലൈനിനും മുകളിലേക്കാണ് വലിയ ശബ്​ദത്തോടുകൂടി ലൈൻ വീണത്. കോഴിഫാമിലെ ഇൻവർട്ടറും സമീപത്തെ ചില വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും തകരാറിലായി. ലൈൻ പൊട്ടിവീണപ്പോൾ സമീപത്തെ ട്രാൻസ്‌ഫോർമറിൽനിന്ന്​ പുക ഉയർന്നതായി നാട്ടുകാർ പറഞ്ഞു. ലൈനിലെ ജോയൻറ്​ ഊരിപ്പോയതാണ്​ കാരണമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. വൻ അപകടമാണ് ഒഴിവായത്. ശനിയാഴ്ച മുട്ടം കാക്കൊമ്പിന് സമീപം ഉടുമ്പന്നൂർ-ഇരാറ്റുപേട്ട 110 കെ.വി ടവർ ലൈൻ പൊട്ടിവിണിരുന്നു. ഒരു മാസം മുമ്പും ഇതേ ലൈൻ പൊട്ടി 11കെ.വി ലൈനിലേക്ക് വീണു. വൻ സ്‌ഫോടന ശബ്​ദത്തോടെയാണ് ലൈൻ പൊട്ടിവീഴുന്നത്. ജനവാസ മേഖലയിലെ ടവർലൈനുകൾ ഇടക്കിടെ പൊട്ടുന്നത്​ ആളുകളിൽ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്​. ലൈനിനു താഴെയും സമീപത്തുമായി ഒട്ടേറെ വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. ലൈനുകളിലെ പരിശോധനകൾ ശക്തമാക്കണമെന്നാണ്​ ആവശ്യം. tdl mltm 2 ഇന്നലെ ഇളംദേശത്ത് മൂലമറ്റം ലോവർ പെരിയാർ ടവർ ലൈനിലെ കമ്പി പൊട്ടിവീണപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story