Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതോരാതെ മഴ

തോരാതെ മഴ

text_fields
bookmark_border
P2 LEAD തൊടുപുഴ: ജില്ലയിൽ വീണ്ടും മഴ കനക്കുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ കലക്​ടർ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. തുടർച്ചയായി ഇടവേളകളില്ലാതെ മഴ തുടരുന്നത്​ ജനജീവിതത്തെയും കാർഷിക മേഖലയെയും ഒരുപോലെ ബാധിക്കുകയാണ്​​. രണ്ടുമാസമായി ജില്ലയിൽ ലഭിച്ച മഴയുടെ അളവ്​ വളരെ കൂടുതലാണ്​. സാധാരണ ലഭിക്കേണ്ടതിനെക്കാൾ 121 ശതമാനം അധിക മഴ പെയ്​തതായാണ്​ കേന്ദ്ര കാലാവസ്ഥ വകുപ്പി​ൻെറ കണക്കുകൾ വ്യക്തമാക്കുന്നത്​. ജൂൺ ഒന്ന്​ മുതൽ സെപ്​റ്റംബർ 30 വരെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ 19 ശതമാനവും ജൂണിലെ മഴയിൽ 26 ശതമാനത്തി​ൻെറ കുറവും രേഖപ്പെടുത്തിയിരുന്നു. ജൂലൈ, ആഗസ്​റ്റ്​, സെപ്​റ്റംബറിലും മഴയിൽ കുറവാണ്​ അനുഭവപ്പെട്ടത്​. ഒക്​ടോബർ, നവംബർ മാസങ്ങളിലാക​​ട്ടെ പ്രതീക്ഷിച്ചതിലും അധികം മഴയാണ്​ ലഭിച്ചത്​. ഞായറാഴ്​ച തൊടുപുഴ, ഇടുക്കി താലൂക്കുകളിലാണ്​ മഴ പെയ്​തതത്​. തൊടുപുഴയിൽ 58.8 മി.മീ, ഇടുക്കി 24.4 മി.മീ മഴയും ലഭിച്ചു. മുല്ലപ്പെരിയാർ, കല്ലാർകുട്ടി, ലോവർപെരിയാർ, പൊന്മുടി, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്ന നിലയിലാണ്​. ഇടുക്കി അണക്കെട്ടിൽ 2400.66 അടിയാണ്​ ജലനിരപ്പ്​്​. സംഭരണശേഷിയുടെ 97.20 ശതമാനമാണ്​ ഇത്​്​. 141.80 ആണ്​ മുല്ലപ്പെരിയാർ അണ​ക്കെട്ടിലെ ജലനിരപ്പ്​. തിങ്കളാഴ്​ച ജില്ലയിൽ യെല്ലോ അലെർട്ടാണ്​ നൽകിയിരിക്കുന്നത്​. അഞ്ചുനാടിനെ വിട്ടൊഴിയാതെ മൂടല്‍മഞ്ഞ്; കാർഷിക മേഖല പ്രതിസന്ധിയില്‍ മറയൂര്‍: അഞ്ചുനാട്ടില്‍ മൂടല്‍മഞ്ഞും അടിക്കടിയുള്ള മഴയും പ്രദേശത്തെ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നു. മേഖലയില്‍ കഴിഞ്ഞ ഒരുമാസമായി പെയ്തിറങ്ങുന്ന കനത്ത മഴയും കോടയും ശര്‍ക്കര ഉൽപാദനത്തെ സാരമായി ബാധിച്ചു. ശര്‍ക്കര ഉൽപാദനം കുറഞ്ഞപ്പോഴും വിലയില്‍ വർധനയില്ലാത്തത് കര്‍ഷകരെ ഏറെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ 10 ദിവസം തുടരുന്ന മഴ ശര്‍ക്കര നിർമാണത്തിന് കത്തിക്കാനുപയോഗിക്കുന്ന കരിമ്പിന്‍ ചണ്ടികള്‍ ഉണങ്ങാത്തതും കരിമ്പ് വെട്ടാന്‍ ജോലിക്കാരെ കിട്ടാത്തതും പ്രതിസന്ധിയിലാഴ്ത്തി. മഴയില്‍ ശര്‍ക്കര ഉൽപാദനത്തിനുള്ള സാമഗ്രികള്‍ പടുതയിട്ട് മൂടിയിരിക്കുകയാണ്. മഴയില്‍ ഉല്‍പാദനം കുറഞ്ഞിട്ടും കര്‍ഷകര്‍ക്ക് വേണ്ടത്ര വില ലഭ്യമല്ലാത്തത് കര്‍കരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്നു. എന്നാല്‍, ഇപ്പോള്‍ ഒരുചാക്ക് ശര്‍ക്കരക്ക് 3500 രൂപ മുതല്‍ 3700 രൂപ വരെ മാത്രമാണ് വില ലഭിക്കാറ്. മറയൂര്‍ ശര്‍ക്കരക്ക് ചാക്കിന് ശരാശരി വിലയായി 4000 രൂപമുതല്‍ 4500 രൂപ വരെയെങ്കിലും ലഭിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ഒരുവര്‍ഷ അധ്വാനത്തിനായുള്ള പ്രതിഫലം ലഭിക്കുകയുള്ളൂ എന്ന് കര്‍ഷകര്‍ പറയുന്നു. ​TDL ANJUNADU മറയൂരിലെ മേഖലയില്‍ അനുഭവപ്പെടുന്ന മൂടല്‍മഞ്ഞ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story