Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:32 AM IST Updated On
date_range 29 Nov 2021 5:32 AM ISTപൈലിക്കാനം കോളനി നിവാസികൾക്ക് യാത്രാദുരിതം
text_fieldsbookmark_border
നെടുങ്കണ്ടം: കനത്ത മഴയില്‍ കോളനി റോഡ് പൂര്‍ണമായും തകര്‍ന്നതോടെ പൈലിക്കാനം, അംബേദ്കര്‍ കോളനി മേഖലകളിലേക്കുള്ള നൂറുകണക്കിന് കുടുംബങ്ങൾ യാത്രാക്ലേശത്താല്‍ ദുരിതത്തിലായി. കരുണാപുരം ഗ്രാമപഞ്ചായത്തിലാണ് അംബേദ്കര്‍ കോളനി. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് റോഡ് പൂര്‍ണമായും തകര്‍ന്നത്. മുമ്പ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്ന ഭാഗം മഴയിൽ പൂര്‍ണമായും തകര്‍ന്നു. റോഡിന് കുറുകെ നാട്ടുകാരുടെ നേതൃത്വത്തില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയാണ് ഇപ്പോള്‍ റോഡ് മുറിച്ചുകടക്കുന്നത്. കൂടാതെ പാലം പൂര്‍ണമായും ഒലിച്ചുപോയതോടെ വലിയ കല്ലുകള്‍ നിരത്തി താല്‍ക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണ്. ഇനിയും വലിയ മഴ ഉണ്ടായാല്‍ നിലവിലെ സംവിധാനവും തകരാറിലാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് ഉള്‍പ്പെടെയുള്ളവര്‍ മേഖല സന്ദര്‍ശിച്ച് നടപടി സ്വീകരിക്കുമെന്ന് അറിയിപ്പ് നല്‍കിയെങ്കിലും അടുത്ത മഴക്കാലത്തിനു മുമ്പെങ്കിലും പാലവും റോഡും ഗതാഗതയോഗ്യമാകുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story