Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:32 AM IST Updated On
date_range 29 Nov 2021 5:32 AM ISTഎൽ.ഡി.എഫ് ധർണ
text_fieldsbookmark_border
കട്ടപ്പന: നഗരസഭയിൽ ഭരണസ്‌തംഭനമെന്നാരോപിച്ച് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. നഗരസഭ ഭരണസമിതി അധികാരത്തിൽവന്നശേഷം പ്രധാന ഒരു പദ്ധതിപോലും നടപ്പാക്കാനായില്ലെന്ന് ഇവർ ആരോപിച്ചു. ഭരണകക്ഷി കൺസിലർമാരുടെ ചേരിതിരിവാണ് കാരണം. ഷെൽട്ടർ ഹോം, നഗരസഭ സ്‌റ്റേഡിയം, നഗരസഭ പാർക്ക് എന്നീ പ്രധാന പദ്ധതികളെല്ലാം നിലച്ചിരിക്കുകയാണ്. നഗരസഭ അതിർത്തിയിലെ റോഡുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തി. കട്ടപ്പന മുനിസിപ്പൽ മിനി സ്‌റ്റേഡിയത്തിൽ നടന്ന സയാഹ്ന ധർണ നഗരസഭ മുൻ ചെയർമാൻ മനോജ് എം.തോമസ് ഉദ്‌ഘാടനം ചെയ്‌തു. രാജൻക്കുട്ടി മുതുകുളം അധ്യക്ഷതവഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ എം.സി. ബിജു, ടോമി ജോർജ്, ഷാജി കുത്തോടി, സുധർമ മോഹനൻ, ബെന്നികുര്യൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
