Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:34 AM IST Updated On
date_range 27 Nov 2021 5:34 AM ISTകട്ടപ്പന സഹകരണ ബാങ്കിെൻറ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
കട്ടപ്പന സഹകരണ ബാങ്കിൻെറ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ഇന്ന് കട്ടപ്പന: സഹകരണ ബാങ്കിൻെറ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഹൈ ഫ്രഷ്ഹൈപ്പർ മാർക്കറ്റിൻെറ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യനും ഓഫിസ് മന്ദിരത്തിൻെറ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പിയും നിർവഹിക്കും. ബാങ്കിൻെറ പുതിയകെട്ടിടവും പഴയതിൻെറ ഒരുഭാഗവും ചേർത്ത് 12,000 ചതുരശ്ര അടി വിസ്തൃതിയിൽ പൂർണമായും ശീതീകരിച്ച മൂന്ന് നിലയിലായാണ് ഷോപ്പിങ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. അനുബദ്ധ സൗകര്യങ്ങൾക്ക് 5000 ചതുരശ്ര അടി സ്ഥലവും പാർക്കിങ്ങിന് കെട്ടിടത്തോട് ചേർന്നുള്ള സൗകര്യം കൂടാതെ വളം ഡിപ്പോയോട് ചേർന്ന് വിപുല പാർക്കിങ് ഗ്രൗണ്ടും സജ്ജീകരിച്ചിട്ടുണ്ട്. ബാങ്ക് അങ്കണത്തിൽ പ്രസിഡൻറ് ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നീതി മെഡിക്കൽ സ്റ്റോർ പി.ജെ. ജോസഫ് എം.എൽ.എ, പലചരക്ക് വിഭാഗം എം.എം. മണി എം.എൽ.എ, പഴം-പച്ചക്കറി വിഭാഗം വാഴൂർ സോമൻ എം.എൽ.എ, സ്റ്റേഷനറി ഷോപ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി ഫിലിപ്, ബേക്കറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസുകുട്ടി കണ്ണമുണ്ടയിൽ, ലേഡീസ് ആൻഡ് കിഡ്സ് സ്റ്റോർ നഗരസഭ ചെയർ പേഴ്സൻ ബീന ജോബി, സ്പോർട്സ് വിഭാഗം മുൻ എം.എൽ.എ തോമസ് ജോസഫ്, കിഡ്സ് പ്ലേ ഏരിയ മുൻ എം.എൽ.എ ഇ.എം. ആഗസ്തി, ഓഫർ വിഭാഗം സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ വിജി ദിനേശൻ എന്നിവർ ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പ്രമുഖസഹകാരികൾ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story