Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുട്ടികളുടെ പഠനത്തിന്​...

കുട്ടികളുടെ പഠനത്തിന്​ സാഹചര്യം ഒരുക്കണം -ബാലാവകാശ കമീഷന്‍

text_fields
bookmark_border
തൊടുപുഴ: കുട്ടികള്‍ക്ക് പഠിക്കുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കണമെന്നും എല്ലാ വകുപ്പുകളുടെയും ഏകോപനം ഉണ്ടായാല്‍ മാത്രമേ കുട്ടികളുടെ സമഗ്ര വികസനം സാധ്യമാകുവെന്നും കമീഷന്‍ ചെയമാൻ കെ.വി. മനോജ് കുമാര്‍. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ ജില്ലതല കര്‍ത്തവ്യ വാഹകരുടെ കൂടിയാലോചന യോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അ​ദ്ദേഹം. നല്ല വിദ്യാഭ്യാസമുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. തിരികെ സ്‌കൂളുകളിലേക്ക് എത്തുന്ന കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എങ്ങനെ നിയന്ത്രിക്കാം എന്ന വിഷയത്തില്‍ കൗണ്‍സലിങ് നല്‍കണമെന്നും ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ സ്‌കൂളി​ൻെറ പേരിന് കളങ്കം വരുമെന്നതിനാല്‍ സ്‌കൂളുകള്‍ പൊലീസിനെ അറിയിക്കാത്ത സാഹചര്യം ഉണ്ടെന്നും ഡിവൈ.എസ്.പി യോഗത്തിൽ പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ പി.എച്ച്.സികളിലെയും ഫീല്‍ഡ് സ്​റ്റാഫിന്​ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും എല്ലാ അധ്യാപകര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല മെഡിക്കല്‍ ഓഫിസറുടെ പ്രതിനിധി അറിയിച്ചു. ജില്ലയിലെ 29 സ്‌കൂളുകള്‍ ആസ്ബസ്​റ്റോസ്​ മേഞ്ഞതാണെന്നും സ്‌കൂളുകളില്‍ ശുചിത്വ സൗകര്യം വിലയിരുത്തണമെന്നും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുമെന്നതിനാല്‍ ഏതാനും സ്‌കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുവാന്‍ നിര്‍ബന്ധിതമായെന്നും ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ പ്രതിനിധി യോഗത്തില്‍ അറിയിച്ചു. കമീഷൻ അംഗം റെനി ആൻറണി വിഷയാവതരണം നടത്തി. ഡെപ്യൂട്ടി കലക്ടര്‍ ജോളി ജോസഫ്, ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ടി.എ. ആൻറണി, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. ഖയസ്, വിദ്യാഭ്യാസ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ്, ഡയറ്റ് പ്രിന്‍സിപ്പല്‍, വി.എച്ച്.എസ്.ഇ അസി. ഡയറക്ടര്‍, എസ്.എസ്.കെ ജില്ല പ്രോജക്ട് കോഒാഡിനേറ്റര്‍, ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍, ജില്ല പട്ടികജാതി വികസന ഓഫിസര്‍, ജില്ല പട്ടികവർഗ വികസന ഓഫിസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല ശിശുസംരക്ഷണ ഓഫിസര്‍ പി.ജി. ഗീത സ്വാഗതവും ബാലാവകാശ സംരക്ഷണ കമീഷന്‍ സീനിയര്‍ ടെക്നിക്കല്‍ ഓഫിസര്‍ കെ. ലതിക നന്ദിയും പറഞ്ഞു. ​TDL KV MANOJKUMAR കേരള സംസ്ഥാന ബാലാവകാശ കമീഷന്‍ തൊടുപുഴയില്‍ നടത്തിയ ജില്ലതല കര്‍ത്തവ്യ വാഹകരുടെ യോഗത്തില്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍ സംസാരിക്കുന്നു ...................................... പുകപ്പുരക്ക്​ തീപിടിച്ച്​ റബർഷീറ്റ്​ കത്തിനശിച്ചു െതാടുപുഴ: ഉടുമ്പന്നൂരിൽ പുകപ്പുരക്ക്​ തീപിടിച്ച്​ റബർ ഷീറ്റ്​ കത്തിനശിച്ചു. വെള്ളിയാഴ്​ച ഉച്ചയോടെയാണ്​ ഉടുമ്പന്നൂർ കാവാട്ടുകുന്നേൽ അരുൺ സാജുവി​ൻെറ വീടി​നോട്​ ചേർന്നുള്ള താൽക്കാലിക പുകപ്പുരക്ക്​ തീപടിച്ചത്​. ഇവിടെ ഉണക്കാനിട്ട 200 റബർഷീറ്റുകൾ കത്തിനശിച്ചു. തൊടുപുഴയിൽനിന്ന്​ ഫയർഫോഴ്​സ്​ എത്തിയാണ്​ തീ നിയന്ത്രണവിധേയമാക്കിയത്​. TDL THEEPIDITHAM ഉടുമ്പന്നൂരിൽ പുകപ്പുരക്ക്​ തീപിടിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story