Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷക സമരവിജയം: ...

കർഷക സമരവിജയം: മോഡിയുടെ കോർപറേറ്റ് വിധേയത്വത്തിന് ഏറ്റ തിരിച്ചടി -വി. ചാമുണ്ണി

text_fields
bookmark_border
ആനച്ചാൽ: രാജ്യവ്യാപകമായി കർഷകർ നടത്തിയ സമരത്തി​ൻെറ വിജയം മോദിയുടെ കോർപറേറ്റ് നയങ്ങൾക്കെതിരായ തിരിച്ചടിയാണെന്ന് അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ചാമുണ്ണി പറഞ്ഞു. ആനച്ചാലിൽ കർഷക സമരത്തിൻെറ ഭാഗമായി നടത്തിയ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.വി. വരദരാജൻ അധ്യക്ഷതവഹിച്ചു. അഖിലേന്ത്യ കിസാൻ സഭ നാഷനൽ കൗൺസിൽ അംഗം മാത്യു വർഗീസ്, ജനാധിപത്യ കർഷക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഷംസുദീൻ, ബിജു ഐക്കര, കെ.ആർ. ഷാജി, ശരീധരൻ തുടങ്ങിയവർ സംസാരിച്ചു. ............................ സ്പെല്ലിങ് ബീ മത്സരം തൊടുപുഴ: സൻെറ് സെബാസ്​റ്റ്യൻസ് ഹൈസ്കൂളിൽ ഇംഗ്ലീഷ് ക്ലബിൻെറ ആഭിമുഖ്യത്തിൽ സ്പെല്ലിങ് ബീ മത്സരം സംഘടിപ്പിച്ചു. 200 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ എ.എ. ആസിയ, എസ്. ഹരിഗോവിന്ദ്, എസ്​. അനൈന കൃഷ്ണ എന്നിവർ ജേതാക്കളായി. പ്രധാനാധ്യാപകൻ ബിജോയ് മാത്യു മത്സരം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സെർബി അഗസ്​റ്റിൻ, ജിബിൻ മാത്യു, കരോളിൻ അഗസ്​റ്റിൻ എന്നിവർ നേതൃത്വം നൽകി. ............................ അധ്യാപകരെ ആവശ്യമുണ്ട് തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളജിൽ ഇംഗ്ലീഷ് അധ്യാപകരെ ആവശ്യമുണ്ട്. ഫോൺ: 9446212911.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story