Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:29 AM IST Updated On
date_range 27 Nov 2021 5:29 AM ISTമെഡിക്കൽ കോളജിൽ ഓക്സിജൻ വിതരണം പ്രതിസന്ധിയിൽ
text_fieldsbookmark_border
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ ഓക്സിജൻ വിതരണം പ്രതിസന്ധിയിലേക്ക്. ആശുപത്രിക്കാവശ്യമായ ഓക്സിജൻ നൽകിയിരുന്ന സ്വകാര്യ ഏജൻസി 32 ലക്ഷം രൂപ നൽകാനുെണ്ടന്നുകാണിച്ച് വെള്ളിയാഴ്ച ആർ.എം.ഒക്ക് കത്ത് നൽകി. കഴിഞ്ഞ ആഗസറ്റ് മുതലുള്ള പണം കിട്ടാനുെണ്ടന്നും ശനിയാഴ്ച മുതൽ നൽകാനാവിെല്ലന്നും കാണിച്ചാണ് കത്ത് നൽകിയിരിക്കുന്നത്. രോഗികൾ കുറവായതിനാൽ ഒരാഴ്ചത്തെ ഓക്സിജൻ കരുതലുണ്ട്. രോഗികളുടെ എണ്ണം വർധിച്ചാൽ രണ്ടുദിവസം കൊണ്ട് ഇത് തീരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മെഡിക്കൽ കോളജിന് ഇനിയും അംഗീകാരം കിട്ടാത്തതിനാൽ സർക്കാർ ഫണ്ടുനൽകുന്നത് നിർത്തിയിരിക്കുകയാണ്. ഒന്നരവർഷമായി എച്ച്.എം.സിക്ക് വരുമാനമില്ല. എക്സറെ, ലാബ് എല്ലാം സൗജന്യമാക്കിയതോടെ എച്ച്.എം.സി.യുടെ വരുമാനം കുറഞ്ഞു. മരുന്നുപോലും വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഇതിനിടെയാണ് ഒാക്സിജൻ വിതരണവും പ്രതിസന്ധിയിലായത്. ...................... 150 പേര്‍ക്ക് കോവിഡ് തൊടുപുഴ: ജില്ലയില്‍ വെള്ളിയാഴ്ച 150 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 8.73 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ). 290 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി അഞ്ച്, ആലക്കോട് രണ്ട്, അറക്കുളം എട്ട്, അയ്യപ്പൻകോവിൽ രണ്ട്, ചക്കുപള്ളം മൂന്ന്, ഏലപ്പാറ നാല്, ഇരട്ടയാർ രണ്ട്, കഞ്ഞിക്കുഴി രണ്ട്, കാഞ്ചിയാർ ആറ്, കരിമണ്ണൂർ 10, കരിങ്കുന്നം ഒന്ന്, കരുണാപുരം ആറ്, കട്ടപ്പന ഏഴ്, കോടിക്കുളം അഞ്ച്, കൊക്കയാർ മൂന്ന്, കൊന്നത്തടി നാല്, കുടയത്തൂർ ഒന്ന്, കുമാരമംഗലം മൂന്ന്, കുമളി ആറ്, മണക്കാട് അഞ്ച്, മൂന്നാർ രണ്ട്, മുട്ടം ഒന്ന്, നെടുങ്കണ്ടം മൂന്ന്, പീരുമേട് രണ്ട്, പെരുവന്താനം നാല്, പുറപ്പുഴ ഒന്ന്, രാജാക്കാട് നാല്, രാജകുമാരി ഒന്ന്, തൊടുപുഴ 10, ഉടുമ്പന്നൂർ മൂന്ന്, ഉപ്പുതറ ആറ്, വണ്ടൻമേട് അഞ്ച്, വണ്ടിപ്പെരിയാർ മൂന്ന്, വണ്ണപ്പുറം രണ്ട്, വാത്തിക്കുടി 10, വാഴത്തോപ്പ് രണ്ട്, വെള്ളത്തൂവൽ രണ്ട്, വെള്ളിയാമറ്റം നാല്. ഉറവിടം വ്യക്തമല്ലാത്ത നാല് കേസുകൾ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story