Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:28 AM IST Updated On
date_range 27 Nov 2021 5:28 AM ISTജി.എസ്.ടി ടെസ്റ്റ് പർച്ചേസിനെതിരെ പ്രതിഷേധം
text_fieldsbookmark_border
അടിമാലി: ജി.എസ്.ടി ടെസ്റ്റ് പർച്ചേസിനെതിരെ രാജാക്കാട്ട് വ്യാപാരികളുടെ പ്രതിഷേധം. ടെസ്റ്റ് പർച്ചേസ് എന്ന പേരിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ കടകളിൽ കയറി നടത്തുന്ന പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയം, കോവിഡ്, നാണ്യവിളകളുടെ വിലത്തകർച്ച എന്നിവ മൂലം നട്ടംതിരിയുന്ന വ്യാപാരമേഖലയിൽനിന്ന് സർക്കാർ ഖജനാവിലേക്ക് പണം സ്വരൂപിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയുള്ള ഉദ്യോഗസ്ഥരുടെ നടപടി വ്യാപാര മേഖലയെ തകർക്കുമെന്ന് അവർ പറഞ്ഞു. യൂനിറ്റ് പ്രസിഡൻറ് വി.കെ. മാത്യു അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി വി.എസ്. ബിജു, ട്രഷറർ സജിമോൻ ജോസഫ്, ബ്ലോക്ക് പ്രസിഡൻറ് സിബി കൊച്ചുവള്ളാട്ട്, യൂത്ത് വിങ് പ്രസിഡൻറ് അബ്്ദുൽകലാം, വനിത വിങ് പ്രസിഡൻറ് ആശാ ശശികുമാർ, യൂനിറ്റ് വൈസ് പ്രസിഡൻറുമാരായ ടി.ടി. ബൈജു, ബെന്നി ജോസഫ്, പി.ബി. മുരളീധരൻനായർ, വി.എൻ. ഷാജി, സെക്രട്ടറിമാരായ കെ.എസ്. ശിവൻ, വി.കെ. ശശീന്ദ്രൻ, വി.സി. ജോൺസൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story