Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപഠ്ന ലിഖ്ന അഭിയാൻ...

പഠ്ന ലിഖ്ന അഭിയാൻ പദ്ധതി; സംഘാടക സമിതി യോഗം

text_fields
bookmark_border
തൊടുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച സംഘാടക സമിതി യോഗം ശനിയാഴ്​ച ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാനത്ത് ഇടുക്കി, തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 2020 മാർച്ച് 31ഓടെ സംസ്ഥാനത്ത് 2,00,000പേരെ സാക്ഷരരാക്കാനുള്ള പദ്ധതിയാണിത്. ഇടുക്കി ജില്ലയിൽനിന്ന് 20,000പേരെ കണ്ടെത്തി സാക്ഷരരാക്കും. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് അധ്യക്ഷതവഹിക്കും. ............................. ന്യൂമാൻ കോളജും സൻെറ്​ ജോർജ്​ സ്​കൂളും ജേതാക്കൾ തൊടുപുഴ: മൂന്നുദിവസമായി നടന്ന ഇടുക്കി ജില്ല സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ സീനിയർ വനിത വിഭാഗത്തിൽ തൊടുപുഴ ന്യൂമാൻ കോളജ് ചാമ്പ്യന്മാരായി. സൻെറ്​ സെബാസ്യൻ എച്ച്.എസ്​രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ സൻെറ്​ ജോർജ്​ എച്ച്.എസ്​ ചാമ്പ്യന്മാരായി. സൻെറ്​ സെബാസ്യൻസ്​ എച്ച്.എസ്​. രണ്ടാംസ്ഥാനവും കരസ്ഥമാക്കി. തൊടുപുഴ ന്യൂമാൻ കോളജിൽ നടന്ന ടൂർണമൻെറിൽ ഇടുക്കി ജില്ലയിലെ വിവിധ സ്​കൂൾ, കോളജ്, ക്ലബുകൾ എന്നിവ പങ്കെടുത്തു. കോളജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല സ്​പോർട്​സ്​​ കൗൺസിൽ പ്രസിഡൻറ്​ റോമിയോ സെബാസ്​റ്റിൻ അധ്യക്ഷതവഹിച്ചു. ................... ജലപരിശോധന ലാബ് ഉദ്ഘാടനം തൊടു​പുഴ: ജില്ലയിലെ ഹരിതകേരളം ജല ഗുണനിലവാര പരിശോധന ലാബുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നു. ഓരോ പ്രദേശത്തെയും ജലശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിൻെറ ഭാഗമായാണ് ലാബുകൾ. എം.എല്‍.എമാരുടെ പ്രത്യേക ഫണ്ടില്‍നിന്ന് തുക ലഭ്യമാക്കി പഞ്ചായത്തുകളില്‍ ഹയര്‍സെക്കൻഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലബോറട്ടറികളോട്​ അനുബന്ധിച്ച് ജലപരിശോധനക്ക് സൗകര്യമൊരുക്കുന്നത്. ജില്ലയിലെ 35 പഞ്ചായത്തുകളിലാണ് ലാബുകള്‍ പ്രവര്‍ത്തനസജ്ജമായത്. ഈ സ്‌കൂളുകളിലാകെയായി 24,000 ജല സാമ്പിളുകള്‍ സൗജന്യമായി പരിശോധിക്കുന്നതിനുള്ള കിറ്റുകളാണ് ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഈ സംവിധാനം തദ്ദേശ സ്ഥാപന തലത്തില്‍ ക്രമീകരിക്കും. ജില്ലയിലെ ജലപരിശോധന ലാബുകളുടെ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക്​ 1.30ന് വാഴത്തോപ്പ് സൻെറ് ജോര്‍ജ് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ജലവിഭവ മന്ത്രി റോഷി അഗസ്​റ്റിന്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story