Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുളമാവ് വനത്തിൽനിന്ന്​...

കുളമാവ് വനത്തിൽനിന്ന്​ നീക്കിയത് ഏഴ്​ ലോഡ് മാലിന്യം

text_fields
bookmark_border
കുളമാവ് വനത്തിൽനിന്ന്​ നീക്കിയത് ഏഴ്​ ലോഡ് മാലിന്യം
cancel
മൂലമറ്റം: ഒരാഴ്​ചകൊണ്ട്​ . കുളമാവ് പാറമട മുതൽ ചേരി വരെയുള്ള 10 കിലോമീറ്റർ റോഡിനിരുവശത്തുമുള്ള മാലിന്യമാണ് വനം സംരക്ഷണ സമിതി നീക്കിയത്​. മാലിന്യംമൂലം ഇതുവഴി സഞ്ചരിക്കാൻപോലും കഴിയാത്ത സാഹചര്യമായിരുന്നു. പ്രദേശം ദുർഗന്ധപൂരിതമായിരുന്നു. മാലിന്യങ്ങളിൽ കൂടുതലും പ്ലാസ്​റ്റിക് കുപ്പികളും മദ്യക്കുപ്പികളുമാണ്. വഴിയാത്രക്കാർ ഉപേക്ഷിക്കുന്ന പ്ലാസ്​റ്റിക് പാത്രങ്ങളുമുണ്ട്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഹോട്ടലുകളും മറ്റും ഇല്ലാതിരുന്ന സമയത്ത് ഭക്ഷണം കഴിച്ചവർ ഉപേക്ഷിച്ചതാണ് പാത്രങ്ങൾ മിക്കതും. വിജനമായ പ്രദേശമായതിനാൽ ഉപയോഗശേഷം മാലിന്യം വലിച്ചെറിയുകയാണ് പലരും. മാലിന്യവും കുപ്പികളും മറ്റും നിക്ഷേപിക്കാൻ അധികൃതർ സൗകര്യം ഒരുക്കാത്തതും വലിച്ചെറിയാൻ കാരണമാകുന്നുണ്ട്. ഇനിമുതൽ വനത്തിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. സെക്​ഷൻ ഫോറസ്​റ്റർ എ.എൻ. പ്രദീപ് കുമാർ, വനസംരക്ഷണസമിതി സെക്രട്ടറി കെ.ആർ. രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കിയത്. tdl mltm2 കുളമാവ് വനത്തിൽനിന്ന്​ നീക്കിയ മാലിന്യം വാഹനങ്ങളിൽ കയറ്റി അയക്കുന്നതിനായി ശേഖരിച്ചിരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story