Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാങ്കുളം ആശുപത്രിയില്‍...

മാങ്കുളം ആശുപത്രിയില്‍ മാലിന്യ സംസ്‌കരണത്തിന്​ സംവിധാനമില്ല

text_fields
bookmark_border
മാങ്കുളം ആശുപത്രിയില്‍ മാലിന്യ സംസ്‌കരണത്തിന്​ സംവിധാനമില്ല
cancel
അടിമാലി: മാങ്കുളം സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സൻെററിൽ മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തത്​ ദുരിതം വിതക്കുന്നു. മാലിന്യം കൂട്ടിയിട്ട് കത്തിക്കുകയും തുറസ്സായ പ്രദേശങ്ങളിൽ വലിച്ചെറിയുകയും ചെയ്യുന്നത്​ പ്രദേശവാസികള്‍ക്കും ജീവനക്കാര്‍ക്കും കടുത്ത ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് ആശങ്ക. അംഗന്‍വാടി, പഞ്ചായത്ത് ഓഫിസ്, കൃഷിഭവന്‍, വില്ലേജ്​ ഓഫിസ്​, മൃഗാശുപത്രി, ക്വര്‍ട്ടേഴ്‌സുകള്‍ മുതലായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ആശുപത്രിയോട് ചേര്‍ന്നാണ്. നേരത്തേ വലിയ കുഴിയില്‍ ഇത്തരം മാലിന്യം ഇട്ട് കത്തിക്കുകയായിരുന്നു. അടുത്തിടെ പഞ്ചായത്ത് ഇവ മൂടി. ഇതോടെ ആശുപത്രിയുടെ പിന്നിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുകയാണെന്നാണ്​ ആക്ഷേപം. ബയോ മെഡിക്കല്‍ സാധനങ്ങൾ സര്‍ക്കാര്‍ ഏജന്‍സി ശേഖരിക്കുന്നുണ്ട്. വല്ലപ്പോഴും പഞ്ചായത്തിന് കീഴിലെ ഹരിതകര്‍മസേന പ്ലാസ്​റ്റിക്കും ശേഖരിക്കും. എന്നാലും തീരാത്ത മാലിന്യമാണുള്ളത്. ആശുപത്രി കെട്ടിടവും സ്ഥലവും ആരോഗ്യവകുപ്പിന് വിട്ടുകിട്ടിയിട്ടില്ല. ഇതോടെ ഇന്‍സിനറേറ്റര്‍ ഉൾപ്പെടെ സൗകര്യം ഒരുക്കുന്നതിനും സാധിക്കുന്നില്ല. വിഷയം കലക്​ടറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ഭൂമി സര്‍വേ നടത്താനോ ആശുപത്രിക്ക് വിട്ടുനല്‍കാനോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ശുദ്ധമായ കുടിവെള്ളവും ആശുപത്രിയിലില്ല. രോഗികള്‍ക്ക് നില്‍ക്കാനും ആവശ്യമായ സംവിധാനം ഇവിടെയില്ല. 150ലേറെ രോഗികള്‍ ദിവസവും എത്തുന്നുണ്ട്. ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും വേണമെന്നാണ്​ ആവശ്യം. idl adi 1 phc ചിത്രം- മാങ്കുളം പി.എച്ച്.സിക്ക് പിറകുവശത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്ന ഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story