Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആഴ്ചച്ചന്ത...

ആഴ്ചച്ചന്ത പുനരാരംഭിക്കണമെന്ന് ആവശ്യം

text_fields
bookmark_border
അടിമാലി: പച്ചക്കറി ഉൾ​െപ്പടെ നിത്യോപയോഗ സാധനവില ക്രമാതീതമായി വർധിച്ചതോടെ അടിമാലി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആഴ്ചച്ചന്തയുടെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ്​ മാസങ്ങള്‍ക്ക് മുമ്പ് ചന്ത താല്‍ക്കാലികമായി നിര്‍ത്തി​യത്. കോവിഡ് വ്യാപനം കുറയുകയും എല്ലാ മേഖലയിലും ഇളവുകള്‍ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ക്കും മറ്റിതര ജനവിഭാഗങ്ങള്‍ക്കും പ്രയോജനകരമായിരുന്ന ആഴ്ചച്ചന്ത പുനരാരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. കര്‍ഷകര്‍ക്ക് നേരിട്ട് പച്ചക്കറികളെത്തിച്ച് വിപണനം നടത്താനും ആവശ്യക്കാര്‍ക്ക് വാങ്ങാനും സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ ചന്ത തുടങ്ങിയത്. ചന്തക്ക്​ ആരംഭഘട്ടം മുതല്‍തന്നെ മികച്ച ജനപിന്തുണ ലഭിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് അങ്കണത്തിലാണ്​ പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, ചന്ത പുനരാരംഭിക്കുന്ന കാര്യത്തില്‍ വൈകാതെ തീരുമാനം കൈക്കൊള്ളുമെന്ന് പഞ്ചായത്ത് ഭരണസമതി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story