Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാഹന യാത്രക്കാർക്ക്...

വാഹന യാത്രക്കാർക്ക് ഭീഷണിയായി കുഴികൾ

text_fields
bookmark_border
വാഹന യാത്രക്കാർക്ക് ഭീഷണിയായി കുഴികൾ
cancel
അടിമാലി: ടൗണില്‍ പഞ്ചായത്ത് ജങ്​ഷനു സമീപം റോഡില്‍ രൂപംകൊണ്ട കുഴികളടക്കാന്‍ നടപടി വേണമെന്നാവശ്യം. തുടര്‍ച്ചയായി വെള്ളമൊഴുക്ക്​ ഉണ്ടായതോടെ ടാറിങ്​ പൂര്‍ണമായി ഇളകി വൻകുഴികളാണ്​ രൂപം കൊണ്ടിട്ടുള്ളത്​. ഇരുചക്രവാഹന യാത്രികരടക്കം അപകടത്തിൽപെടുന്നത് പതിവാണ്​. ഓടയുടെ അഭാവത്തിൽ മഴയത്ത് ഈ ഭാഗത്തുകൂടി വെള്ളം നിരന്നൊഴുകുന്ന സാഹചര്യവുമുണ്ട്. ടൗണില്‍ പൊതുവെ തിരക്കനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ഒന്നുകൂടിയാണ് കുഴികള്‍ രൂപം കൊണ്ടിട്ടുള്ള മേഖല. പെട്രോള്‍ പമ്പിന് പുറമെ ഇതിനു സമീപത്താണ്​ പഞ്ചായത്ത്​ ഓഫിസും പൊലീസ് സ്‌റ്റേഷനും പ്രവര്‍ത്തിക്കുന്നത്​. ഒരു ആരാധനാലയവും ഇവിടെയുണ്ട്​. വാഹനത്തിരക്കുള്ള പ്രദേശത്ത് കുഴികള്‍ രൂപം കൊണ്ടതോടെ രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്​. idl adi 1 road ചിത്രം: റോഡിൽ കുഴികൾ രൂപപ്പെട്ട ഭാഗം
Show Full Article
TAGS:
Next Story