Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 5:32 AM IST Updated On
date_range 26 Nov 2021 5:32 AM ISTകുതിരയുടെ ആക്രമണത്തിൽ പരിക്ക്: സബ് കലക്ടർ നടപടി തുടങ്ങി
text_fieldsbookmark_border
മൂന്നാർ: കളിക്കുന്നതിനിടെ വിദ്യാർഥിയായ ബാലനെ കുതിര ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ നടപടിയുമായി ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ. കുട്ടിയുടെ പിതാവ് സബ് കലക്ടറെ കണ്ട് പരാതി സമർപ്പിച്ചതോടെയാണ് നടപടി വേഗത്തിലായത്. കഴിഞ്ഞ 18ന് വൈകീട്ട് കൊരണ്ടിക്കാട് സ്കൂൾ ഗ്രൗണ്ടിൽ കളിക്കാനെത്തിയ സ്റ്റിനീഷ് എന്ന കുട്ടിയെയാണ് കുതിര ആക്രമിച്ചത്. കുതിരകളെ നിയന്ത്രിക്കണമെന്നും പ്രദേശവാസികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് മാട്ടുപ്പെട്ടി സ്വദേശി സനീഷാണ് സബ് കലക്ടർക്ക് വ്യാഴാഴ്ച പരാതി നൽകിയത്. വിവരങ്ങൾ അന്വേഷിച്ച സബ് കലക്ടർ ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതരുടെ വിശദീകരണം തേടി. സവാരിക്ക് കൊണ്ടുവന്ന കുതിരകളെ കൊരണ്ടിക്കാട് മേഖലയിൽ ഭക്ഷണംപോലും നൽകാതെ അഴിച്ചുവിടുന്നതാണ് നാട്ടുകാർക്ക് ശല്യമാകുന്നത്. വഴിയാത്രക്കാെരയും വിദ്യാർഥികെളയും ഇവ ആക്രമിക്കുന്നത് പതിവായിട്ടും നടപടി ഉണ്ടായില്ല. ഇതിനിടെയാണ് കുട്ടിയെ ആക്രമിച്ചത്. ചിത്രം 1 കഴിഞ്ഞദിവസം കുതിരയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്റ്റിനീഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
