Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 5:32 AM IST Updated On
date_range 26 Nov 2021 5:32 AM ISTസി.പി.എം തൊടുപുഴ ഏരിയ സമ്മേളനം
text_fieldsbookmark_border
തൊടുപുഴ: സി.പി.എം തൊടുപുഴ ഏരിയ സമ്മേളനവും കെ.എസ്. കൃഷ്ണപിള്ളയുടെ ഏഴാം രക്തസാക്ഷി ദിനാചരണവും വെള്ളി, ശനി ദിവസങ്ങളിൽ തൊടുപുഴയിൽ നടക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊടുപുഴ ഏരിയയിൽ 148 ബ്രാഞ്ചും 1825 പാർട്ടി അംഗങ്ങളും 16 ലോക്കൽ കമ്മിറ്റിയുമാണ് നിലവിലുള്ളത്. ഇതിൽ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ വനിതകളാണ്. 16 ലോക്കൽ സമ്മേളനങ്ങളിൽനിന്ന് െതരഞ്ഞെടുക്കപ്പെട്ട 130 പ്രതിനിധികളും 12 ഏരിയ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്ന സമ്മേളനം വെള്ളിയാഴ്ച രാവിലെ 10ന് തൊടുപുഴ മർച്ചൻറ്സ് ട്രസ്റ്റ് ഹാളിൽ ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 27ന് വൈകീട്ട് നാലിന് സമ്മേളനഹാളിന് മുൻവശത്തുനിന്ന് പൊതുപ്രകടനം ആരംഭിക്കും. മുനിസിപ്പൽ മൈതാനത്ത് ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.എം. മണി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം വി.വി. മത്തായി, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, മുൻ ഏരിയ കമ്മിറ്റി അംഗം ടി.ആർ. സോമൻ, തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, ഏരിയ കമ്മിറ്റി അംഗം കെ.ആർ. ഷാജി എന്നിവർ പങ്കെടുത്തു. മാസ്റ്റർ പ്ലാൻ മരവിപ്പിക്കണം -സി.പി.എം തൊടുപുഴ: നഗരസഭ മാസ്റ്റർ പ്ലാൻ മരവിപ്പിക്കുകയോ ജനങ്ങളുടെ അഭിപ്രായമനുസരിച്ച് ഭേദഗതി വരുത്തുകയോ വേണമെന്ന് സി.പി.എം. യു.ഡി.എഫ് കാലത്ത് തയാറാക്കിയ നിലവിലെ മാസ്റ്റർ പ്ലാൻ അപ്രായോഗികമാണ്. ഇത് സർക്കാറിന് സമർപ്പിക്കുന്നതിനുമുമ്പുതന്നെ ജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിരുന്നെങ്കിൽ ഇത്രയും ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല. ജനങ്ങൾക്ക് പരാതി നൽകാൻ മൂന്നുമാസം സമയമുണ്ട്. ജനങ്ങളുടെ അഭിപ്രായം കേട്ട് ഉചിത തീരുമാനമെടുക്കുകയാണ് വേണ്ടതെന്ന് ഏരിയ സെക്രട്ടറി ഫൈസൽ പറഞ്ഞു. ഇടവെട്ടി പഞ്ചായത്തിൽ നടന്നത് വൻ അഴിമതിയാണ്. ഇതിൻെറ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരും. സി.പി.എം ശക്തമായ സമരം തുടരുമെന്നും നേതാക്കൾ പറഞ്ഞു. മെഡൽ വിതരണം തൊടുപുഴ: ജില്ല ബോക്സിങ് അസോസിയേഷൻെറ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 11ന് കരിമണ്ണൂർ മാസ് ഓഡിറ്റോറിയത്തിൽ ദേശീയ-സംസ്ഥാനതലത്തിൽ വിജയികളായ ബോക്സിങ്, കരാേട്ട കൂടോ, വടംവലി ചാമ്പ്യൻമാർക്ക് മെഡൽ ദാനവും സർട്ടിഫിക്കറ്റ് വിതരണവും നടക്കും. പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story