Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുബേര നിലച്ചു;​...

കുബേര നിലച്ചു;​ ബ്ലേഡ്​ മാഫിയ പിടിമുറുക്കുന്നു

text_fields
bookmark_border
പൊലീസ് കൂട്ടുനില്‍ക്കുന്നതായി ആക്ഷേപം ചെറുതോണി: ജില്ല ആസ്ഥാന മേഖലയായ വാഴത്തോപ്പില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. ദിവസപ്പലിശക്ക്​ പണം കൊടുത്തശേഷം മുദ്രപ്പത്രത്തില്‍ ഒപ്പിട്ടു വാങ്ങുകയാണ് പതിവ്. ഓപറേഷന്‍ കുബേര വന്നതോടെ ഇടുക്കി മേഖലയില്‍ ബ്ലേഡ് സംഘങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. എന്നാൽ, അമിത പലിശക്ക് പണംകൊടുക്കുന്ന സംഘങ്ങൾ ഇപ്പോൾ വീണ്ടും തല​െപാക്കിയിരിക്കുകയാണ്​. വാഴത്തോപ്പ് ആലപ്പുരക്കല്‍ ജിന്‍സ് ജോണ്‍ മീന്‍ കച്ചവടത്തിന്​ 45,000 രൂപ വാങ്ങിയതിന് മുദ്രപ്പത്രത്തില്‍ രേഖയും നല്‍കിയിരുന്നു. പലതവണയായി 35,000 രൂപ തിരികെ നല്‍കി. ബാക്കി 10,000 രൂപയും പലിശയും കൊടുക്കാനുള്ളതിന് ജിന്‍സി‍ൻെറ ഓട്ടോ കഴിഞ്ഞ 21ന് രാത്രി ബ്ലേഡ്​ സംഘം മോഷ്​ടിച്ചു. പരാതിയെത്തുടർന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തില്‍ മണിയാറന്‍കുടിയില്‍നിന്ന് ഓട്ടോ കണ്ടെത്തി. ഓട്ടോ സ്​റ്റേഷനില്‍ കൊണ്ടുവന്നെങ്കിലും കേസെടുക്കാന്‍ പൊലീസ് തയാറായില്ല. ഇതിനെതിരെ ജില്ല പൊലീസ് മേധാവിക്ക് ജിന്‍സ് പരാതി നല്‍കി. ഓട്ടോ ഡ്രൈവര്‍മാര്‍ക്കും മീന്‍ കച്ചവടക്കാര്‍ക്കുമാണ് അമിതപലിശക്ക് പണം കടംകൊടുക്കുന്നത്. കോവിഡ്​ പ്രതിസന്ധിയിൽ നിരവധിയാളുകള്‍ ഇവരുടെ കെണിയിൽപെട്ടിട്ടുണ്ട്​. ബ്ലേഡ് സംഘങ്ങള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുകയാണെന്നാണ്​ ആരോപണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story