Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 5:30 AM IST Updated On
date_range 26 Nov 2021 5:30 AM ISTഅനധികൃത പാർക്കിങ്; വലഞ്ഞ് കാൽനടക്കാർ
text_fieldsbookmark_border
തൊടുപുഴ: ടൗണിലെത്തുന്നവർക്ക് അനധികൃത പാർക്കിങ് തലവേദനയാകുന്നു. ടൗൺ വളരുന്നതിനൊപ്പം ഇവിടേക്കെത്തുന്ന വാഹനങ്ങളുടെ തിരക്ക് കൂടിയെങ്കിലും പാർക്കിങ്ങിന് സൗകര്യമില്ലാത്തതാണ് ടൗണിലെത്തുന്നവരെ വലക്കുന്നത്. ടൗണിലെ എല്ലാ പ്രധാന റോഡുകളിലും ഇരുവശത്തും വാഹനങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ പാർക്ക് ചെയ്യുന്ന സാഹചര്യമാണ്. പാലാ റോഡിലും മൂവാറ്റുപുഴ റോഡിലും ഇടുക്കി റോഡിലുമെല്ലാം പാർക്കിങ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പലയിടത്തും സീബ്ര ലൈനിലും ചില ഭാഗത്ത് നടപ്പാതയിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് യാത്രക്കാരെ അപകടത്തിൽപെടുത്തുന്നു. ഇത് വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നാണ് യാത്രക്കാരുടെ പരാതി. നഗരത്തിൽ പലയിടങ്ങളിലും നോ പാർക്കിങ്ങ് ഏരിയ കണ്ടെത്തി ബോർഡ് സ്ഥാപിച്ചെങ്കിലും ഇവയൊന്നും ഇപ്പോൾ കാണാനില്ല. പരാതി കൂടുേമ്പാൾ ഒന്നോ രണ്ടോ ദിവസങ്ങളിൽ ട്രാഫിക് പൊലീസിനെ ചിലിയിടങ്ങളിൽ നിർത്തുമെങ്കിലും അവർ മാറിയാൽ ഉടൻ വാഹനങ്ങൾ റോഡരികിലും ഫുട്പാത്തിലും പഴയപടി എത്തും. കർശന നടപടി വിഷയത്തിൽ സ്വീകരിക്കണമെന്നാണ് കാൽനടക്കാരടക്കമുള്ളവരുടെ ആവശ്യം. TDL 105 PARKING െതാടുപുഴ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിന് സമീപം നടപ്പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണം രാത്രിയാത്ര ഒഴിവാക്കണം തൊടുപുഴ: കേന്ദ്ര കാലാവസ്ഥ വകുപ്പിൻെറ പുതിയ മുന്നറിയിപ്പ് അനുസരിച്ച് നവംബര്‍ 29വരെ ശക്തമായ മഴക്കുള്ള സാധ്യത ഉള്ളതിനാല്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടർ ഷീബ ജോർജ് അറിയിച്ചു. ശക്തമായ കാറ്റോ മണ്ണിടിച്ചിലോ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രാത്രിയാത്ര പരമാവധി ഒഴിവാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീന്‍ പിടിക്കാനോ പാടില്ല. ജില്ലയില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പിലെയും ജീവനക്കാര്‍ അടിയന്തര സാഹചര്യങ്ങളില്‍ അനുമതിയോടെ മാത്രമേ ആസ്ഥാനം വിട്ടുപോകാന്‍ പാടുള്ളൂ എന്നും കലക്ടര്‍ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story