Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊലീസ്​...

പൊലീസ്​ തിരിഞ്ഞുനോക്കാതെ ഒരു ഒൗട്ട്​പോസ്​റ്റ്​

text_fields
bookmark_border
പൊലീസ്​ തിരിഞ്ഞുനോക്കാതെ ഒരു ഒൗട്ട്​പോസ്​റ്റ്​
cancel
നെടുങ്കണ്ടം: നാലു വര്‍ഷം മുമ്പ് കൊട്ടിഗ്‌ഘോഷിച്ച് ഉദ്ഘാടനം നടത്തിയ പൊലീസ് ഒൗട്ട്പോസ്​റ്റ്് പ്രവർത്തിച്ചത്​ ഏഴുമാസം മാത്രം. പൊലീസുകാര്‍ തിരിഞ്ഞുനോക്കാതായതോടെ ഔട്ട്്പോസ്​റ്റ്് പ്രവര്‍ത്തനം അവതാളത്തിലായി. വിനോദസഞ്ചാര കേന്ദ്രത്തി​ൻെറ സേവനത്തിനായി 2017ല്‍ രാമക്കല്‍മേട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച പൊലീസ് ഔട്ട്്് പോസ്​റ്റി​ൻെറ പ്രവര്‍ത്തനമാണ് നിലച്ചത്​. ഒരു എ.എസ്.ഐയും മൂന്ന്​ പൊലീസുകാരുമടങ്ങുന്ന സംഘത്തി​ൻെറ സേവനമാണ് ഇവിടെ ലഭ്യമായിരുന്നത്. മൂന്ന്​ മുറിയും ഹാളും ശൗചാലയവും ഉള്‍പ്പെട്ട കെട്ടിടത്തിലാണ് ഇത്​ പ്രവര്‍ത്തിച്ചിരുന്നത്. ലക്ഷങ്ങള്‍ മുടക്കിയ കെട്ടിടം ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്. കട്ടപ്പന ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനം. എന്നാല്‍, 2017ലെ മണ്ഡലകാലത്തിന്​ ഒരു മാസം മുമ്പ്്് മുതല്‍ ഇങ്ങോട്ട്​ പൊലീസുകാരാരും എത്താതായി. പൊലീസി​ൻെറ സേവനം ഇല്ലാതായതോടെ രാത്രി മേഖലയില്‍ സാമൂഹിക വിരുദ്ധരുടെ ശല്യവും വർധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്ന്​ ഊടുവഴികളിലൂടെ രാത്രി കഞ്ചാവ്​ കടത്തുന്ന​ സംഘങ്ങൾക്ക്്്്് പൊലീസി​ൻെറ അസാന്നിധ്യം ഏറെ ഗുണകരമായിട്ടുണ്ട്. ദിനേന ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന രാമക്കല്‍മേട്ടില്‍ അടിയന്തരമായി പൊലീസ് സുരക്ഷ ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. രാത്രി ബൈക്കുകളില്‍ യുവാക്കള്‍ ഇതുവഴി ചീറിപ്പായുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതായും പറയുന്നു. idl ndk രാമക്കൽമേട്ടിൽ കാടുകയറി നശിക്കുന്ന പൊലീസ് ഔട്ട്്പോസ്​റ്റ്​ കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story