Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:34 AM IST Updated On
date_range 23 Nov 2021 5:34 AM ISTതെരുവുനായ്ക്കള്‍ക്ക് ഭക്ഷണംനൽകിയ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി
text_fieldsbookmark_border
ചെറുതോണി: തെരുവുനായ്ക്കള്‍ക്ക് ആഹാരം കൊടുത്ത വിദ്യാർഥിയെ കലക്ടറേറ്റിലെ ജീവനക്കാരന്‍ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി സാമുവല്‍ റോയിയെയാണ് (14) തടഞ്ഞുെവച്ചത്. തിങ്കളാഴ്ച പതിവുപോലെ ആഹാരവുമായി കലക്ടറേറ്റിന് സമീപം എത്തിയപ്പോഴാണ് സംഭവം. പിതാവ് റോയി ഇടുക്കി പൊലീസിലും സി. ഡബ്ല്യു.സിയിലും പരാതി നല്‍കി. ലോക്ഡൗണ്‍ കാലത്താണ് മൃഗസ്നേഹിയായ സാമുവല്‍ റോയി സ്വന്തമായി ആഹാരം പാകംചെയ്ത് പൈനാവിലും കുയിലുമലയിെലയും തെരുവുനായ്ക്കള്‍ക്ക് ആഹാരം നല്‍കിത്തുടങ്ങിയത്. രണ്ടുവര്‍ഷമായി മുപ്പതോളം നായ്ക്കള്‍ക്ക് ആഹാരം നല്‍കുന്നതിന് പലരും സഹായിച്ചിരുന്നു. ----------------- ക്യാപ്ഷന്‍ - TDL107 SAMUVEL തെരുവുനായ്ക്കള്‍ക്ക് ആഹാരം നല്‍കുന്ന സാമുവല്‍ റോയി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story