Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:29 AM IST Updated On
date_range 23 Nov 2021 5:29 AM ISTകുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് പ്രവർത്തനം തുടങ്ങി
text_fieldsbookmark_border
തൊടുപുഴ: കുടുംബശ്രീ ജില്ല മിഷൻെറ നേതൃത്വത്തില്‍ രൂപവത്കരിച്ച ഓക്‌സിലറി ഗ്രൂപ്പുകളുടെ ജില്ലതല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിച്ചു. എം.എം. മണി എം.എല്‍.എ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടി.ജി. അജേഷ് വിഷയം അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ജി സത്യന്‍ ഓക്‌സിലറി ഗ്രൂപ് അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്ത്രീശാക്തീകരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും സാമൂഹിക വികസനത്തിനും ഉതകുന്ന അവസരങ്ങള്‍ ലഭ്യമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഓക്‌സിലറി ഗ്രൂപ്പുകള്‍. പരിപാടിയില്‍ കാമാക്ഷി പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വരൂപിച്ച കൊക്കയാര്‍ സഹായനിധിയുടെ ചെക്ക് മന്ത്രി റോഷി അഗസ്റ്റിന് കൈമാറി. ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡൻറ് ഷേര്‍ലി ജോസഫ്, വൈസ് പ്രസിഡൻറ് റെജി മുക്കാട്ട്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് റോമിയോ സെബാസ്റ്റിന് തുടങ്ങിയവര്‍ പങ്കെടുത്തു. ------------ തങ്കമണി പൊലീസ് സ്റ്റേഷൻ കെട്ടിട നിർമാണം തുടങ്ങി ഇടുക്കി: തങ്കമണി പൊലീസ് സ്റ്റേഷൻെറ കെട്ടിട നിര്‍മാണ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിച്ചു. ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. എം.എം. മണി എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസാമി, ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡൻറ് ഷേര്‍ലി ജോസഫ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് റോമിയോ സെബാസ്റ്റിൻ, ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 1.72 കോടി വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ------ TDL ROSHY തങ്കമണി പൊലീസ് സ്റ്റേഷൻ കെട്ടിട നിര്‍മാണ ഭാഗമായി മന്ത്രി റോഷി അഗസ്റ്റിൻ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു ---------- വസ്തുത വിരുദ്ധ പരാതികള്‍ ആശാസ്യകരമല്ല -വനിത കമീഷൻ ഇടുക്കി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ വസ്തുത വിരുദ്ധ പരാതികള്‍ നല്‍കുന്നത് ആശാസ്യകരമല്ലെന്ന് വനിത കമീഷൻ അംഗം ഷാഹിദ കമാല്‍. ഇടുക്കി കലക്ടറേറ്റിൽ ചേര്‍ന്ന വനിത കമീഷന്‍ സിറ്റിങ്ങിലാന് കമീഷന്‍ ഇക്കാര്യം പറഞ്ഞത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ നടപടി സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെ വസ്തുത രഹിതമായ പരാതി കമീഷന് നൽകുന്നത് നല്ല സമീപമല്ല. ഇത്തരത്തിലുള്ള നാലോളം പരാതികളാണ് കമീഷന് ലഭിച്ചത്. എന്നാല്‍, ഇപ്പോള്‍ നടന്ന സിറ്റിങ്ങിൽ ഈ പരാതിക്കാര്‍ ആരും ഹാജരായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഹാജരാകുകയും ചെയ്തു. കമീഷൻെറ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്ന് അംഗം ഓര്‍മപ്പെടുത്തി. ---- തീർപ്പാക്കിയത് 20 പരാതികൾ തിങ്കളാഴ്ച നടന്ന സിറ്റിങ്ങില്‍ പരിഗണിച്ച 75 പരാതികളില്‍ 20 എണ്ണം തീര്‍പ്പാക്കി. ആറ് പരാതികളില്‍ വിവിധ വകുപ്പുകളില്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 49 പരാതികളില്‍ നടപടിക്രമങ്ങള്‍ തുടരുന്നു. പരാതിക്കാര്‍ക്ക് ഹാജരാകാന്‍ വിവിധ സമയം അനുവദിച്ച് കോവിഡ് 19 പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാണ് കമീഷന്‍ സിറ്റിങ് നടത്തിയത്. പരാതിക്കാരുടെ അടുത്തേക്കുചെല്ലുന്ന രീതിയില്‍ ജില്ലയെ പൈനാവ്, മൂന്നാര്‍, കുമളി, തൊടുപുഴ എന്നിങ്ങനെ നാലു സോണുകളായി തിരിച്ചാണ് സിറ്റിങ് നടത്തുന്നത്. ജില്ലയുടെ ഭൂപ്രകൃതിയും യാത്രാസൗകര്യവും പരിഗണിച്ചാണിത്. പൊലീസ് വനിത സെല്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ജയശ്രീ, സി.പി.ഒ ജിഷ മാത്യു, അഡ്വ. പ്രസീത കെ.പിള്ള, അഡ്വ. പ്രിയശ്രീ പ്രസന്നന്‍, അഡ്വ. ഷാജമോള്‍ എസ്.എ, കൗണ്‍സിലര്‍ എം.ആർ രജിത എന്നിവരും സിറ്റിങ്ങിൽ പങ്കെടുത്തു. ---- TDL VANITHA COMISION ഇടുക്കി കലക്ടറേറ്റില്‍ ചേര്‍ന്ന വനിത കമീഷന്‍ സിറ്റിങ്ങില്‍ കമീഷൻ അംഗം ഷാഹിദ കമാല്‍ പരാതികള്‍ കേള്‍ക്കുന്നു --------- തൊടുപുഴ-മണക്കാട് ഭാഗത്തെ കുടിവെള്ളപ്രശ്നം പരിഹരിച്ചു -ജല അതോറിറ്റി തൊടുപുഴ: തൊടുപുഴ-മണക്കാട് ഭാഗത്ത് കുടിവെള്ള വിതരണത്തിലുണ്ടായിരുന്ന തടസ്സം പരിഹരിച്ചതായി തൊടുപുഴ ജല അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. പരാതി പരിഹരിക്കാൻ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർദേശം നൽകിയിരുന്നു. മണക്കാട് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനെതിരെ ഡിൻറാ ബേബി സമർപ്പിച്ച പരാതിയിലാണ് നടപടി. മഴവെള്ളം സംഭരിച്ചാണ് ദൈനംദിന ആവശ്യങ്ങൾ നിർവഹിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. തൊടുപുഴ അസി. എക്സിക്യൂട്ടിവ് എൻജിനീയർ റിപ്പോർട്ട് സമർപ്പിച്ചു. പ്രദേശത്ത് പൈപ്പ് ലൈനിലും സർവിസ് ലൈനിലും ചോർച്ചയുള്ളതുകൊണ്ടാണ് വെള്ളം കിട്ടാതിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story