Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:29 AM IST Updated On
date_range 23 Nov 2021 5:29 AM ISTതൊടുപുഴ ഡിവൈ.എസ്.പി ഓഫിസ് മാർച്ചിൽ ഉന്തും തള്ളും
text_fieldsbookmark_border
* സിവിൽ പൊലീസ് ഓഫിസർക്ക് പരിക്ക് തൊടുപുഴ: മുസ്ലിം ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ തൊടുപുഴ ഡി.വൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും. സി.പി.എം തൊടുപുഴ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗുണ്ട മാഫിയ രാഷ്ട്രീയം നടക്കുകയാണെന്നും പൊലീസ് നിഷ്‌ക്രിയമാണെന്നും ആരോപിച്ചായിരുന്നു തിങ്കളാഴ്ച രാവിലെ പത്തിന് മങ്ങാട്ടുകവലയിൽനിന്ന് മാർച്ച് നടന്നത്. സിവില്‍ സ്റ്റേഷന് സമീപം ബാരിക്കേഡുകള്‍ ഉയര്‍ത്തി തടഞ്ഞതോടെ തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. ചില പ്രവർത്തകർക്ക് ബാരിക്കേഡിനിടയിലൂടെ കടക്കാൻ ശ്രമിച്ചത് തടയുന്നതിനിടെ സിവിൽ പൊലീസ് ഓഫിസറായ അനീഷ് ജോസിൻെറ കൈക്ക് പരിക്കേറ്റു. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് പി.എന്‍. സീതി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.എം.എ ഷുക്കൂര്‍, ജില്ല പ്രസിഡൻറ് എം.എസ്. മുഹമ്മദ്, ജന.സെക്രട്ടറി പി. എം. അബ്ബാസ്, ട്രഷറര്‍ കെ. എസ്. സിയാദ്, യൂത്ത് ലീഗ് ജില്ല ആക്ടിങ്ങ് പ്രസിഡൻറ് ഇ.എ.എം അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ----------- TDL102 LEG MARACH തൊടുപുഴ ഡി.വൈ.എസ്.പി ഓഫിസിലേക്ക് മുസ്ലിം ലീഗിൻെറ നേതൃത്വത്തിൽ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ ------------------ വൻ മരം റോഡിലേക്ക് കടപുഴകി; ഒഴിവായത് അപകടം തൊടുപുഴ: ജലവിതരണ പൈപ്പിടാൻ കുഴിയെടുക്കുന്നതിനിടെ വെങ്ങല്ലൂർ-മങ്ങാട്ടുകവല സമീപത്ത് നാലുവരി പാതയിൽ വൻമരം റോഡിലേക്ക് വീണു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ വെങ്ങല്ലൂർ-മങ്ങാട്ടുകവല നാലുവരി പാതയിലാണ് സംഭവം. കുടിവെള്ള പൈപ്പിടാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മരത്തിന് സമീപം കുഴിയെടുത്തിരുന്നു. അൽപ സമയത്തിനകം മരം കടപുഴകി. ഏതു സമയവും തിരക്കുള്ള റോഡാണ് ഇത്. തൊഴിലാളികൾ ഇവിടെ ഇല്ലാതിരുന്നതും റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാലും വലിയ അപകടം ഒഴിവായി. മരം വീണതോടെ നാലുവരി പാതയിലെ രണ്ട് വരികളിലൂടെയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി മരം വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ---------- TDL 103 MARAM VEENU വെങ്ങല്ലൂർ-മങ്ങാട്ടുകവല ബൈപാസിൽ റോഡിലേക്ക് മരം വീണപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story