Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസൈക്കിളിൽ കറങ്ങി...

സൈക്കിളിൽ കറങ്ങി മൂന്നാർ കാണാം

text_fields
bookmark_border
സൈക്കിളിൽ കറങ്ങി മൂന്നാർ കാണാം
cancel
മൂന്നാർ: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മൂന്നാറിൽ സൈക്കിൾ കേന്ദ്രം ആരംഭിച്ചു. സ്വകാര്യ സംരംഭകരും ഡി.ടി.പി.സിയും ചേർന്ന് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം എ. രാജ എം.എൽ.എ നിർവഹിച്ചു. മൂന്നാറും പരിസരങ്ങളും ചുറ്റിക്കാണാൻ ആഗ്രഹിക്കുന്ന സന്ദർശകരെ ഉദ്ദേശിച്ചാണ് സൈക്കിൾ വാടകക്ക്​ നൽകുന്നത്. ആദ്യത്തെ അരമണിക്കൂറിന് 30 രൂപയും പിന്നീടുള്ള അര മണിക്കൂറിന് 10 രൂപയുമാണ് നിരക്ക്. തിരിച്ചറിയൽ രേഖ നൽകണം. സംസ്ഥാനത്ത് മറ്റിടങ്ങളിൽ ആരംഭിച്ച പരിസ്ഥിതി സൗഹൃദ സംവിധാനമാണ് മൂന്നാറിലും എത്തിയത്. ജനപ്രതിനിധികൾ, ടൂർ ഓപറേറ്റർമാർ, ഹോട്ടൽ ഉടമകൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ ഉദ്​ഘാടന ചടങ്ങിൽ പങ്കെടുത്തു. പഴയ മൂന്നാറിലെ ജില്ല ടൂറിസം പ്രമോഷൻ ഓഫിസി​ൻെറ മുന്നിലാണ് സൈക്കിൾ ഹബ് പ്രവർത്തിക്കുന്നത്. --------- ചിത്രം 1 മൂന്നാറിൽ സൈക്കിൾ സവാരി പദ്ധതി എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story