Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപഞ്ചായത്ത്​...

പഞ്ചായത്ത്​ പ്രസിഡൻറി​െന ആക്രമിച്ചതിൽ പ്രതിഷേധം

text_fields
bookmark_border
തൊടുപുഴ: ഇടവെട്ടി പഞ്ചായത്ത് പ്രസിഡൻറ്​ ഷീജ നൗഷാദിനെയും അംഗങ്ങളെയും പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ കയറി ആക്രമിച്ച സംഭവത്തിൽ വനിത ലീഗ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിൽ പൊലീസ്​ അത്യന്തം നിരുത്തരവാദപരവും ദുരുദ്ദേശപ്രേരിതവുമായാണ്​ പ്രവർത്തിച്ചത്​. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് വനിത ലീഗ് നേതൃത്വത്തില്‍ ബുധനാഴ്ച ഉച്ചക്ക് രണ്ടിന്​ മങ്ങാട്ടുകവലയില്‍ വനിത പ്രതിഷേധസംഗമം സംഘടിപ്പിക്കും. വനിത ലീഗ് ജില്ല പ്രസിഡൻറ്​ ഷാനിത അലിയാര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഷഹന ജാഫര്‍, ട്രഷറര്‍ ബീമ അനസ് എന്നിവർ സംസാരിച്ചു. ---------- പെയി​േൻറഴ്​സ്​ വെൽഫയർ അസോ. സമ്മേളനം തൊടുപുഴ: കേരള പെയി​േൻറഴ്​സ്​ വെൽ​െഫയർ അസോസിയേഷൻ തൊടുപുഴ താലൂക്ക് സമ്മേളനം സംസ്ഥാന ട്രഷറർ ബിജു പുതുപ്പള്ളി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ല താലൂക്ക് കോഓഡിനേറ്റർ ടി. സുനിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: നിഖിൽ ശിവൻ (പ്രസി.), സാഗർ സൈമൺ (സെക്ര.), ലി​േൻറാ ആബേൽ (വൈ.പ്രസി.), സനൽ ചന്ദ്രൻ (ജോ.സെക്ര.), ടി.എം. സിജോ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story